സ്വന്തം ലേഖകൻ: വീസ റദ്ദാക്കിയ ഗാർഹിക തൊഴിലാളികളുടെ പേരിലുള്ള ബാങ്ക് ഗാരന്റി തുക വീണ്ടെടുക്കാൻ റിക്രൂട്ടിങ്, പരിശീലന വിഭാഗമായ തദ്ബീർ സഹകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാകും.
തുക വീണ്ടെടുക്കുന്നതിൽ തദ്ബീർ വിമുഖത കാട്ടുകയും കാലതാമസം വരുത്തുകയും ചെയ്തുവെന്ന പരാതിയെ തുടർന്നാണ് വിശദീകരണം. തൊഴിൽ കരാർ അവസാനിപ്പിച്ച വീട്ടുജോലിക്കാരുടെ പേരിലുള്ള ബാങ്ക് ഗാരന്റി തുക വീണ്ടെടുക്കാൻ നടപടിയെടുക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം.
നിയമം ലംഘിക്കുന്ന റിക്രൂട്ടിങ് സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. https://twasoul.mohre.gov.ae എന്ന ലിങ്കിൽ പരാതികൾ രേഖപ്പെടുത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല