1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2021

സ്വന്തം ലേഖകൻ: രാജ്യം വാണിജ്യ- തൊഴിൽ -വിനോദ- സാമ്പത്തിക ഹബ് ആക്കി മാറ്റുന്നതിന് നിക്ഷേപകരെ ക്ഷണിച്ച് കുവൈത്ത്. വിഷൻ-2035 പദ്ധതിയിൽ ‌പുതിയ കുവൈത്ത് രൂപപ്പെടുത്തുന്നതിന് ഷെയ്ഖ് ജാബർ പാലത്തിന്റെ തെക്കും വടക്കും കരകൾ വികസിപ്പിക്കുന്നതിനും 2 കൃത്രിമ ദ്വീപുകൾ പണിയുന്നതിനുമാണ് പദ്ധതി.

ഷെയ്ഖ് ജാബർ പാലത്തിന്റെ തെക്കേ കര‌യായ ഷുവൈഖ് മേഖലയിൽ 635913 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തും. മേഖലയിൽ അനുവദിച്ച സ്ഥലത്തിന്റെ 30%ഉം അതുവഴി നിർമിതിയായി മാറും. 12% സ്ഥലത്ത് വാണിജ്യ ഇടപാടുകൾക്കായുള്ള ഇടങ്ങളാക്കും. ഓഫിസുകൾ, റസ്റ്ററന്റുകൾ, കഫേകൾ തുടങ്ങിയവയും 8 നില കെട്ടിടങ്ങളുമാണ് ഒരുക്കുക.

തെക്ക് ഭാഗത്ത് ദ്വീപ് പദ്ധതിയിൽ 4 നില കെട്ടിടങ്ങളുയർത്തും. അതിൽ 10% വാണിജ്യ ആവശ്യങ്ങൾക്കാകും. വടക്കൻ ‌ദ്വീപിൽ 30% പ്രദേശമാണ് വാണിജ്യ ആവശ്യങ്ങൾക്ക് വിനിയോഗിക്കുക. നിക്ഷേപത്തിന് പൊതു-സ്വകാര്യ മേഖലകളിൽനിന്ന് ‌പങ്കാളികളെ ക്ഷണിക്കും. സ്വദേശികൾക്കും വിദേശികൾക്കും വിനോദത്തിനുൾപ്പെടെ കൂടുതൽ ‌സൗകര്യങ്ങൾ ‌ലഭ്യമാക്കുകയാണ് ‌ലക്ഷ്യമെന്ന് മുനിസിപ്പൽ കൗൺസിൽ അംഗം ഡോ.ഹസ്സൻ കമാൽ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.