![](https://www.nrimalayalee.com/wp-content/uploads/2021/11/Oman-Covid-Vaccination-Field-Campaign.jpg)
സ്വന്തം ലേഖകൻ: കോവിഡിനെതിരെ വാക്സിനേഷൻ നടപടികൾ വിവിധ ഗവർണറേറ്റുകളിൽ ഊർജിതമായി നടക്കുന്നു. വിവിധ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പൊരുക്കിയാണ് സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ നൽകുന്നത്. തെക്കൻ ബാത്തിന ഗവർണറേറ്റിൽ കോവിഡ് വാക്സിനേഷൻ ഫീൽഡ് കാമ്പയിൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അവാബി വിലായത്തിലെ മാർക്കറ്റ്, നഖൽ വിലായത്തിലെ മാർക്കറ്റ്, വാദിഅൽമആവിൽ വിലായത്തിലെ അൽ-മഹ ഇന്ധന ഫില്ലിങ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നടന്ന വാക്സിനേഷൻ ഫീൽഡ് കാമ്പയിനിൽ നിരവധിേപരാണ് കുത്തിവെപ്പെടുത്തത്. മുസന്ന വിലായത്തിലെ തുറൈഫ്, അൽ-മൽദ മേഖലകളിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നു മുതൽ വാക്സിൻ നൽകും.
മസ്കത്ത് ഗവർണറേറ്റിലും വാക്സിേനഷൻ നടപടികൾ ദ്രുതഗതിയിലാണ്. വ്യാഴാഴ്ച വരെ സബ്ലത്ത് മത്ര, സിബിലെ മെഡിക്കൽ ഫിറ്റ്നസ് സെൻറർ എന്നിവിടങ്ങളിൽനിന്ന് വിദേശികൾക്കും വാക്സിൻ എടുക്കാം. സമയം രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയായിരിക്കുമെന്ന് ഡയറക്ടർ ജനറൽ അറിയിച്ചു.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും വാക്സിൻ ലഭിക്കുക. തറാസൂദ് ആപ് വഴിയോ ആരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം. റസിഡൻറ്സ് കാർഡ് ഹാജരാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല