1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2021

സ്വന്തം ലേഖകൻ: കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി. എഴു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങള്‍ക്കാണ് ബഹ്റൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക, ഇസ്വത്തീനി, മൊസാംബിക്, നമീബിയ, ലെസോത്തോ, ബോട്സ്വാന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ബഹ്റൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യുഎഇ, സൗദി രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ബഹ്റെെനും നിയന്ത്രണം എത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ബഹ്റൈന്‍ നാഷണല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് അധികൃതര്‍ ആണ് വിവരം പുറത്തുവിട്ടത്. പട്ടികയിലുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്‌റൈനില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ബഹ്‌റൈന്‍ പൗരന്മാര്‍, താമസക്കാര്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രവേശന വിലക്കില്ലാത്ത ആളുകള്‍ ബഹ്റൈനിലെ കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. അവര്‍ ബഹ്റെെനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ക്വാറന്റീനില്‍ കഴിയണം. Also Read: ദുബായിലും ഹോം ഡെലിവറിക്ക് ഡ്രോണുകള്‍ വരുന്നു; പദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണപ്പൊതികളും മറ്റ് പാര്‍സലുകളും നിങ്ങളെ തേടി എത്തുന്നത് മുകളിലൂടെ വട്ടമിട്ടുപറന്നെത്തുന്ന ഡ്രോണുകളായിരിക്കും

റെഡ് ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങള്‍ക്ക് നേരിട്ട് ബഹ്റൈനിലേക്ക് വരാന്‍ സാധിക്കും. നിലവിലുണ്ടായിരുന്ന യാത്രാ നടപടിക്രമങ്ങള്‍ തന്നെയായിരിക്കും അവര്‍ പിന്തുടരേണ്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ബഹ്റൈന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയാന്‍ സാധിക്കും.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 (ഒമൈക്രോൺ) എന്ന കൊവിഡിന്‍റെ വകഭേദം 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ബഹ്റെെന്‍ തീരുമാനിച്ചത്. ഇപ്പോള്‍ കണ്ടെത്തിയ കൊവിഡിന്‍റെ പുതിയ വകഭേദം വലിയ അപകടം സൃഷ്ടിക്കുന്നവയാണ്. കൂടുതല്‍ യുറേപ്യന്‍ രാജ്യങ്ങളും വിമാന വിലക്ക് ഏര്‍പ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.