![](https://www.nrimalayalee.com/wp-content/uploads/2021/01/Kuwait-Expat-Population-Work-Permit-Renewal-expats-over-60.jpg)
സ്വന്തം ലേഖകൻ: കുവൈത്തിൽ തൊഴിൽ വിസ അനുവദിക്കുന്നത് പൂർണമായും ഓൺലൈൻ വഴിയാക്കും. നിലവിൽ ഓൺലൈൻ ആയും ബന്ധപ്പെട്ട ഓഫിസുകളിൽ നേരിട്ടെത്തിയും അപേക്ഷ സമർപ്പിക്കാൻ സൗകര്യമുണ്ട്. ജനുവരി തൊട്ട് മുഴുവൻ നടപടികളും ഓൺലൈൻ വഴിയാക്കാനാണ് മാൻപവർ അതോറിറ്റി തീരുമാനം.
ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്കും കുടുംബ വിസയിൽ നിന്ന് കമ്പനിയിലേക്കും ഒരേ സ്പോൺസറുടെ കീഴിൽ മറ്റൊരു സ്ഥാപനത്തിലേക്കും വിദ്യാർഥി വിസ തൊഴിൽ വിസയിലേക്കും മാറ്റുന്നതിനുള്ള അതോറിറ്റി വെബ്സൈറ്റ് വഴി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താനും സൗകര്യമുണ്ടായിരിക്കും.
അടുത്ത വർഷം ജനുവരിയിൽ പൂർണമായി ഒാൺലൈനിലേക്ക് മാറ്റാൻ ആലോചിക്കുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. തൊഴിൽ പെർമിറ്റിന് അപേക്ഷിക്കൽ, ഒരു സ്പോൺസറിൽനിന്ന് മാറ്റൽ, വിദ്യാർഥി വിസയിൽനിന്ന് തൊഴിൽ വിസയിലേക്ക് മാറ്റൽ തുടങ്ങിയ സേവനങ്ങൾക്കെല്ലാം മാൻപവർ അതോറിറ്റിയിലൂടെ അപേക്ഷിക്കാൻ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല