![](https://www.nrimalayalee.com/wp-content/uploads/2021/11/Omicron-Naming-Controversy-Xi-Jinping-WHO.jpg)
സ്വന്തം ലേഖകൻ: പുതിയ സാര്‍സ്- കോവ്- 2 വകഭേദമായ B.1.1529 ന്റെ വാര്‍ത്തകള്‍ ആദ്യം വന്നു തുടങ്ങിയപ്പോള്‍ എല്ലാവരും ആദ്യം കരുതിയത് വൈറസിന്റെ പേര് Nu എന്നായിരിക്കുമെന്നാണ്. ലോകാരോഗ്യ സംഘടന കൊറോണ വൈറസ് വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരമാല പിന്തുടരുന്നതാണ് രീതി. അതനുസരിച്ച്, അടുത്ത അക്ഷരം ‘നു’ എന്നായിരുന്നു.
എന്നാല്‍, വെള്ളിയാഴ്ച ലോകാരോഗ്യ സംഘടനയുടെ പാനല്‍ യോഗം ചേര്‍ന്നതിന് ശേഷം, ദക്ഷിണാഫ്രിക്കയിലും ബോട്സ്വാനയിലും കണ്ടെത്തിയ പുതിയ വകഭേദം ആശങ്ക ഉളവാക്കുന്നതാണെന്നും അതിനെ ഒമിക്രോണ്‍ വകഭേദമെന്ന് നാമകരണം ചെയ്യുന്നതായി പ്രഖ്യാപിക്കുന്നതായും അറിയിച്ചു. അവര്‍ ഗ്രീക്ക് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങള്‍ നു (Nu), സൈ (Xi) എന്നീ രണ്ട് അക്ഷരങ്ങള്‍ ഒഴിവാക്കിയെന്ന ചോദ്യം ഉയരുകയാണ്.
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ മെഡിസിന് പ്രൊഫസറായ എപ്പിഡെമിയോളജിസ്റ്റ് മാര്ട്ടിന് കുല്‍ഡോര്‍ഫ് ഇതിന് വ്യക്തമായ ഒരു വിശദീകരണം നല്കി. കൊറോണ വൈറസ് ‘Xi’ സ്ട്രെയിന്‍ എന്ന് വിളിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന അക്ഷരമാല രണ്ടക്ഷരം ചാടി പുതിയ വേരിയന്റിന് ഒമിക്രോണ്‍ എന്ന പേരിട്ടതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പേരുമായി സാമ്യം വരുന്നതിനാല്‍ ഒരു വിവാദം ഒഴിവാക്കാന്‍ ഡബ്ലുഎച്ച്ഒ ഇത്തരത്തിലൊരു വഴി സ്വീകരിച്ചതെന്നാണ് പലരുടെയും അഭിപ്രായം. യഥാര്‍ത്ഥ വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള എല്ലാ ചര്‍ച്ചകള്‍ക്കും ശേഷം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി പേര് പങ്കിടുന്ന ഒരു കൊവിഡ് വകഭേദവുമായി ലോകം പോരാടുന്നത് വളരെ വിചിത്രമായിരിക്കും.
അതേസമയം, ‘നു’ എന്ന വാക്കുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കാനും ചൈനയെ അപകീര്‍ത്തിപ്പെടുത്താനും ‘Nu, Xi’ എന്നീ വാക്കുകള്‍ ഒഴിവാക്കിയതായി ലോകാരോഗ്യ സംഘടന ഉറവിടം സ്ഥിരീകരിച്ചതായി ദി ടെലിഗ്രാഫിലെ മുതിര്‍ന്ന എഡിറ്റര്‍ പോള്‍ നുകി അവകാശപ്പെട്ടു. എന്നാല്‍, ഈ രണ്ട് വാക്കുകള്‍ ഒഴിവാക്കിയ വിഷയത്തില്‍ ഇതുവരെ ലോകാരോഗ്യ സംഘടന പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല