ബോളിവുഡിലെ യുവതാരം ഇമ്രാന്‍ഖാനും കാമുകി അവന്തിക മാലിക്കുമായുള്ള വിവാഹനിശ്ചയം മുംബൈയില്‍ നടന്നു. അവന്തികയും ഇമ്രാനും തമ്മിലുള്ള എട്ട് വര്‍ഷമായുള്ള പ്രണയത്തിന് ഇതോടെ സാഫല്യമാകുകയാണ്. അവന്തികയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഒരു ഫാംഹൗസില്‍ സംഗീതമധുരമായ പരിപാടികളോടെയാണ് വിവാഹചടങ്ങുകള്‍ നടന്നത്.
ആമിര്ഖാന്, കിരണ്‍ റാവു, സല്മാന്ഖാന്, കത്രീന കൈഫ്, ബൊമാന്‍ ഇറാനി, കുനാല്‍ കപൂര്‍, കരണ്‍ ജോഹര്‍, മിനിഷ ലാംബ തുടങ്ങി താരങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും അടക്കം ആയിരത്തോളം പേര് ചടങ്ങിനെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം ചൊവ്വാഴ്ച്ച രാത്രി തായ്ലണ്ടിലെ മാരിയറ്റ് ലേക്ക് റിസോര്‍ട്ടില്‍ വെച്ചാണ് നടക്കുക. കത്രീന കൈഫും കരീന കപൂറും നായികമാരാകുന്ന ചിത്രങ്ങളാണ് ഇമ്രാന്റെ ഈ വര്‍ഷത്തെ പുതിയ പ്രോജക്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല