സ്വന്തം ലേഖകൻ: കോവിഡിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ പരിവർത്തനം നടന്നത് ഒമിക്രോണിലാണെന്ന് സൂചിപ്പിക്കുന്ന ആദ്യ ചിത്രങ്ങൾ പുറത്ത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തിന്റെ ചിത്രം റോമിലെ ബാംബിനോ ഗെസു ആശുപത്രിയിലെ ഗവേഷകരാണ് പുറത്തുവിട്ടത്.
ഭൂപടം പോലെ തോന്നിക്കുന്ന ത്രിമാന ചിത്രത്തിൽ, മനുഷ്യകോശവുമായി ഇടപഴകുന്ന പ്രോട്ടീനിന്റെ ഒരു ഭാഗത്ത് ഡെൽറ്റയേക്കാൾ കൂടുതൽ പരിവർത്തനം ഒമിക്രോൺ നടത്തുന്നതായി കാണാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ ഇവ കൂടുതൽ അപകടകാരിയാണെന്ന് പറയാനാകില്ലെന്നും മറ്റൊരു വകഭേദമായി മാത്രമെ പറയാനാകൂവെന്നും അവർ വ്യക്തമാക്കി.
എത്രത്തോളം അപകടകാരിയാണെന്ന് മറ്റു ഗവേഷണങ്ങളിലൂടെ മാത്രമേ മനസ്സിലാക്കാനാകൂ. ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്ന് ശാസ്ത്രസമൂഹത്തിന് പഠനത്തിനായി ലഭിച്ച വൈറസ് വകഭേദത്തിന്റെ ജനിതക ശ്രേണീകരണത്തിൽനിന്നാണ് ഈ ചിത്രം നിർമിച്ചെടുത്തതെന്ന് ഗവേഷകർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല