സ്വന്തം ലേഖകൻ: തന്നെ ജനിക്കാൻ അനുവദിച്ചതിന് അമ്മയുടെ ഡോക്ടർക്കെതിരെ കേസ് നൽകി കോടികളുടെ നഷ്ടപരിഹാരം സ്വന്തമാക്കി യുവതി . സ്പൈന ബിഫിഡ എന്ന വൈകല്യം എവി ടൂംബ്സ് എന്ന 20 വയസ്സുകാരിയാണ് അമ്മയുടെ പ്രസവത്തിന് എത്തിയ ഡോക്ടറെ കോടതി കയറ്റിയത് . തന്റെ അമ്മയെ ശരിയായ രീതിയിൽ ഡോക്ടർ ഉപദേശിച്ചിരുന്നെങ്കിൽ താൻ ജനിക്കുമായിരുന്നില്ല എന്നാണ് എവിയുടെ വാദം.
കുഞ്ഞിനെ ബാധിക്കുന്ന സുഷുമ്നാ വൈകല്യത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് ഫോളിക് ആസിഡ് സപ്ലിമെന്റുകൾ കഴിക്കാൻ അമ്മയുടെ ഡോക്ടർ ഫിലിപ്പ് മിച്ചൽ അമ്മയോട് പറഞ്ഞിരുന്നില്ല .ശരീരത്തില്‍ ട്യൂബുകള്‍ ഘടിപ്പിച്ചാണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്നും എവി കോടതിയെ അറിയിച്ചു .
ജഡ്ജി റോസലിൻഡ് കോ ക്യുസിയും എവിയുടെ കേസിനെ പിന്തുണച്ചു, ഡോക്ടർ എവിയുടെ അമ്മയെ ശരിയായി ഉപദേശിച്ചിരുന്നെങ്കിൽ, ഗർഭധാരണം വൈകിക്കാമായിരുന്നുവെന്നും, എവി ജനിക്കില്ലായിരുന്നുവെന്നും വിധി പ്രസ്താവനയിൽ കോടതി പറഞ്ഞു.
നല്ല ഭക്ഷണക്രമം ഉണ്ടെങ്കിൽ, ഫോളിക് ആസിഡ് മരുന്നുകൾ കഴിക്കേണ്ടതില്ലെന്ന് ഡോക്ടർ പറഞ്ഞതായി എവിയുടെ അമ്മയും കോടതിയെ അറിയിച്ചു. തുടർന്നാണ് എവിയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത് . കോടികളാണ് എവിയ്ക്ക് നഷ്ടപരിഹാരമായി ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല