ചെങ്ങനാശ്ശേരി അതിരൂപതയുടെ ശതോത്തര ജൂബിലി പ്രമാണിച്ച് സഭാ മക്കളെ സന്ദര്‍ശിക്കാനെത്തിയ അഭിവന്ദ്യ ജോസഫ് പെരുംന്തോട്ടം പിതാവിന് ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടില്‍ സ്നേഹോഷ്മളമായ സ്വീകരണം നല്‍കി. 5.30 pm ന് എയര്‍പോര്‍ട്ടില്‍ എത്തിയ പിതാവിനെ നോര്‍ത്തേന്‍ അയര്‍ലണ്ട് ചാപ്ലെന്‍മാരായ റവ: ഫാ: ജോസഫ് കറുകയിലും ഫാ: ആന്റണി പെരുംകായലും, നോര്‍ത്തേന്‍ അയര്‍ലണ്ടിലെ സൌത്ത് ആന്‍ഡ് കോര്‍ണര്‍, ഡറി രൂപതകളിലെ അല്‍മായ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് ബെല്‍ഫാസ്റ്റിലെ സെന്റ്. പോള്‍സ് ദേവാലയത്തില്‍ എത്തിയപ്പോള്‍ വികാരി റവ:ഫാ: ആന്റണി ഡിവ്ലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഫാ: ഡിവലിന്‍ അഭിവന്ദ്യ പിതാവിനെ സ്വാഗതം ചെയ്തപ്പോള്‍ കൈക്കാരന്‍ ജോസഫ് തോമസ് പൂച്ചെണ്ട് നല്‍കി. തുടര്‍ന്ന് ഫാ:ആന്റണി പെരുമായന്‍ പിതാവിനെ എല്ലാവര്ക്കും പരിചയപ്പെടുത്തി സംസാരിച്ചു. അഭിവന്ദ്യ പിതാവിന്റെ പ്രസംഗത്തില്‍ തനിമ നിലനിര്‍ത്തി, ഒരുമയോടെ തോമസ്‌ശ്ലീഹയില്‍ നിന്ന് ലഭിച്ച പൈതൃകം മാതൃകാപരമായ പ്രാര്‍ഥനാ ജീവിതത്തിലൂടെ വരും തലമുറയ്ക്ക് കൈമാറാന്‍ ഉദ്ബോധിപ്പിച്ചു.
അഖില കേരള ലോഗോസ് ബൈബിള്‍ ക്വിസില്‍ സൌത്ത് ആന്‍ഡ് കോര്‍ണര്‍ രൂപതയില്‍ സംമാനര്‍ഹാരായ ഷെറിന്‍ ട്രീസ വര്‍ഗീസ്(എ), ഹാന്‍സ് എബ്രഹാം(ബി),രേഷ്മ മോനച്ചന്‍(സി),റജീന ബാബു(ഡി) അച്ചാമ സാബു എന്നിവര്‍ക്ക് ട്രോഫികള്‍ നല്‍കി അംഗീകരിച്ചു. സെക്രട്ടറി ജോസ് അഗസ്റ്റിന്‍ അഭിവന്ദ്യ പിതാവിനും, സംഘാടകര്‍ക്കും, പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. യോഗാനന്തരം സ്നേഹ വിരുന്നുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല