കവന്‍ട്രി: ബര്‍മിംഗ്ഹാം അതിരൂപതാ സീറോ മലബാര്‍ ചാപ്ലിയനും സെഹിയോന്‍ ധ്യാന കേന്ദ്ര വചന പ്രഘോഷകനുമായിരുന്ന ഫാ: സോജി ഓലിക്കന്റെ നേതൃത്വത്തില്‍ കാര്‍ഡിനല്‍ വൈസ്മാന്‍ കാത്തലിക് സ്കൂള്‍ ദമ്പതിധ്യാനം നടത്തപ്പെടുന്നു.
ഈ മാസം 28 ,29 ,30 തീയ്യതികളിലാണ് ധ്യാനം. 28 ന് വൈകുന്നേരം അഞ്ച് മുതല്‍ ഒന്‍പത് വരെയും മറ്റു രണ്ട് ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെയാണ് ധ്യാന സമയം.
ഫാ: സോജി ഓലിക്കലിനോപ്പം ഫാ: ജോമോന്‍ തൊമ്മാന , കോട്ടയം ക്രിസ്റ്റീന്‍ ഡയറകട്ടര്‍ ബ്രദര്‍ സന്തോഷ് എന്നിവരും ധ്യാന ശ്രുശ്രൂഷകളില്‍ നേതൃത്വം നല്‍കും. ദമ്പതി ധ്യാനതോടോപ്പം കുട്ടികളുടെ ക്രിസ്റ്റീന്‍ ധ്യാനവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോയ്സ്: 07862715985
ബിറ്റാജ്: o7746487711
വിലാസം:
CARDINAL WISEMAN CATHOLIC SCHOOL
POTTERS GREEN ROAD
COVENTRY
CV22AJ
ധ്യാനത്തില്‍ സംബന്ധിക്കുന്നവര്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല