1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2021

സ്വന്തം ലേഖകൻ: യുഎഇക്ക് പിന്നാലെ കുവൈത്തിലും വരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തുന്നതിന് ആലോചന. സ്വദേശികള്‍ക്കിടയില്‍ അഭിപ്രായ സര്‍വ്വേ നടത്തി തുടര്‍ നടപടികള്‍ ആരംഭിക്കും. എന്നാല്‍ പ്രാഥമിക സര്‍വ്വേ റിപ്പോര്‍ട്ട് അനുസരിച്ചു സ്വദേശികള്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചതായിട്ടാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശനി, ഞായര്‍ ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളാക്കാനും വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കാനുമാണ് ആലോചന. പാരമ്പര്യമായി വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും ഖുര്‍ ആന്‍ പാരായണത്തിനുമുള്ള ദിവസമാണെന്നും ഇത് തടസ്സപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങള്‍ മതപരമായി തെറ്റാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബഹു ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.

രാജ്യത്തിന്റെ പൈതൃകത്തിന്റേയും പാരമ്പര്യത്തിന്റെയും ഭാഗമാണ് വെള്ളിയാഴ്ച അവധി ദിനമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ശനിയാഴ്ചക്ക് പകരം അവധി ദിനങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാക്കി മാറ്റുന്നതാണു നല്ലതെന്ന് മറ്റൊരു അഭിപ്രായം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.