സ്വന്തം ലേഖകൻ: പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയ അമ്മ പിടിയിൽ.മൂത്ത കുഞ്ഞിനെ മറ്റു കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം ഏൽപ്പിച്ചാണ് അമ്മ ബാറിൽ പോയത്. അമേരിക്കയിലാണ് സംഭവം. അഞ്ച് വയസ് പ്രായമുള്ള കുഞ്ഞിനേയും ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനേയും എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ ഏൽപ്പിച്ചാണ് ഇവർ ബാറിൽ മദ്യപിക്കാനായി പോയത്. ഇരുപത്തിയേഴ് വയസ് പ്രായമുള്ള പെറിയ എന്ന യുവതിയാണ് അറസ്റ്റിലായത്.
കുട്ടികളുടെ ക്ഷേമാന്വേഷണം ഉറപ്പുവരുത്തുന്നതിനുള്ള സംഘം അപ്രതീക്ഷിതമായി യുവതിയുടെ വീട്ടിലെത്തിയതോടെയാണ് അമ്മ വീട്ടിൽ ഇല്ലെന്ന വിവരം മനസിലാവുന്നത്. സംഘം വീട്ടിലെത്തുമ്പോൾ ഇളയ സഹോദരങ്ങൾക്ക് ഭക്ഷണമായി പിസ നൽകുകയായിരുന്നു മൂത്തകുട്ടി. എന്തുകൊണ്ടാണ് പിസ നൽകുന്നതെന്ന ചോദ്യത്തിന് അവർക്ക് എന്താണ് നൽകേണ്ടതെന്ന് അറിയില്ലെന്നായിരുന്നു എട്ട് വയസുള്ള കുഞ്ഞിന്റെ മറുപടി.
ഇതേ സമയത്താണ് മദ്യപിച്ച് ലക്കുകെട്ട നിലയിൽ വാഹനം ഓടിച്ച് പെറിയ അന്വേഷണ സംഘത്തിന് മുന്നിലേക്ക് എത്തുന്നത്. വീടിന്റെ പരിസരത്തുള്ള ബാറിൽ പുതിയതായി പ്രഖ്യാപിച്ച ഓഫർ നോക്കാൻ പോയതായിരുന്നുവെന്നാണ് യുവതിയുടെ വിശദീകരണം. കുട്ടികളോട് അന്വേഷിച്ചപ്പോൾ കുഞ്ഞുങ്ങളെ തനിച്ചാക്കി പതിവായി ബാറിൽ പോവുന്നുണ്ടെന്ന് വ്യക്തമായി ഇതോടെയായിരുന്നു അറസ്റ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല