![](https://www.nrimalayalee.com/wp-content/uploads/2021/07/Qatar-Red-List-Countries-RTPCR.jpg)
സ്വന്തം ലേഖകൻ: നിലവിലെ കോവിഡ് സാഹചര്യങ്ങളെ വിലയിരുത്തി ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. പുതിയ അപ്ഡേറ്റുകള് പ്രകാരം, 176 രാജ്യങ്ങള്‍ ഗ്രീന്‍ ലിസ്റ്റിലുണ്ട്. മിക്ക അറബ് രാജ്യങ്ങള്‍ (പാലസ്തീന്, ഒമാന്‍, സൊമാലിയ, യുഎഇ, യെമന്‍, കുവൈത്ത്, ഇറാഖ്, ലെബനന്, ലിബിയ, ടുണീഷ്യ, കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍) ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഗ്രീന്‍ പട്ടികയിലുണ്ട്.
എട്ട് രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അള്‍ജീരിയ, ഡെന്മാര്ക്ക്, ഡൊമിനിക, ജര്‍മനി, ഇറാന്, പോളണ്ട്, സ്വിറ്റ്സര്‍ലാന്‍ഡ്, യുകെ എന്നീ രാജ്യങ്ങളാണ് ഖത്തറില റെഡ് ലിസ്റ്റിലുള്ളത്. ജോര്‍ദാന്‍, ലാത്വിയ, മഗ്നോലിയ എന്നീ രാജ്യങ്ങള്‍ ഗ്രീന്‍ ലിസ്റ്റില്‍ നിന്നും പുറത്താക്കി.
ഈ വര്‍ഷാദ്യം ട്രാഫിക് ലൈറ്റ് കാറ്റഗറൈസേഷന്‍ സിസ്റ്റം ആരോഗ്യ മന്ത്രാലയം അപ്ഡേറ്റ് ചെയ്തിരുന്നു. മഞ്ഞ ലിസ്റ്റ് പൂര്‍ണമായും ഒഴിവാക്കുകയും പകരം ചുവന്ന രാജ്യങ്ങളുടെ പട്ടിക ഉള്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, എ കാറ്റഗറിയ്ക്ക് കീഴിലുള്ള ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, നേപ്പാള്‍, പാകിസ്ഥാന്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, സൗത്ത് സുഡാന് എന്നീ രാജ്യങ്ങള്‍ എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ പെടുന്നവയാണ്.
ബോട്സ്വാന, എസ്വറ്റിനി, ലെസോതോ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളെല്ലാം ബി കാറ്റഗറിയിലാണ്. റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ നിന്ന് വ്യത്യസ്തമായി എക്സ്പ്ഷണല്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ വാക്സിന് സ്വീകരിച്ചിട്ടില്ലെങ്കില്‍ പ്രവേശനാനുമതി നിഷേധിക്കും.
റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വാക്സിനേഷന് എടുത്തവര്‍ രാജ്യത്ത് എത്തിയാല്‍ 2 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. എല്ലാ പ്രായത്തില്‍ ഉള്ളവരും അവര്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള നെഗറ്റീവ് പിസിആര്‍ ഫലവും കൈയില്‍ കരുതേണ്ടതാണ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില ട്രാവല്‍ ആന്റ് റിട്ടേണ്‍ പോളിസി പേജ് അനുസരിച്ച്, ഖത്തറിന് പുറത്ത് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവെയ്പ് എടുത്ത യാത്രക്കാര്‍ തങ്ങളുടെ വാക്സിന് സര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും അറബിയിലോ ഇംഗ്ലീഷിലോ എഴുതിയിരിക്കണം.
വാക്സിനേഷന് ഡോസുകള്‍ പൂര്‍ത്തിയാകാത്ത റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാമെങ്കിലും ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വീടുകളിലോ ഹോട്ടലുകളിലോ ക്വാറന്റൈന് പാലിക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല