1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2021

സ്വന്തം ലേഖകൻ: ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾക്കുള്ള വീസ നടപടികൾ സൗദി താൽക്കാലികമായി നിർത്തിവച്ചു.സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തൊഴിലാളികളെ അയക്കാനുള്ള തീരുമാനം ഫിലിപ്പീൻസ് പുനഃപരിശോധിച്ചാൽ മാത്രമേ പുതിയ കരാറുകൾക്കും വീസകൾക്കുമുള്ള നിയന്ത്രണം എടുത്തുകളയുകയുള്ളൂ.

ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ചെലവ് മൂല്യവർധിത നികുതി ഉൾപ്പെ 21,000 റിയാലിനും 22,000 റിയാലിനും ഇടയിലാണെന്നും രണ്ട് തൊഴിലുടമകൾക്കിടയിൽ ഒരു ഗാർഹിക തൊഴിലാളിയുടെ സേവനം കൈമാറുന്നതിനുള്ള ചെലവ് 25,000 റിയാൽ മുതൽ 30,000 റിയാൽ വരെയാണ്. സേവന കൈമാറ്റത്തിനു ഗാർഹിക തൊഴിലാളികളുടെ അംഗീകാരം ആവശ്യമാണ്.

പുരുഷ ഫിലിപ്പിനോ പ്രഫഷനൽ തൊഴിലാളികൾക്കായുള്ള അഭ്യർഥനകളുടെ എണ്ണത്തിൽ ഈയിടെയായി വർധനവുണ്ടായിട്ടുണ്ടെന്ന് സൗദി നിക്ഷേപകനായ ഡോ. സാലിഹ് അൽഖഹ്താനി പറഞ്ഞു. നേരത്തെ നൽകിയ ഗാർഹിക തൊഴിലാളി വീസകളുടെ നടപടിക്രമങ്ങൾ ഫിലിപ്പീൻസിന്റെ ഭാഗത്തു നിന്നു വളരെ സാവധാനത്തിലാണ് നീങ്ങുന്നതെന്നും ചില ഇടപാടുകൾ മൂന്നു മുതൽ നാലു മാസം വരെ എടുക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.