സ്വന്തം ലേഖകൻ: പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്. രോഗലക്ഷണങ്ങൾ അവഗണിക്കുന്നതും യഥാസമയം ചികിത്സ തേടാത്തതുമാണ് മരണസംഖ്യ കൂട്ടുന്നത്. മനോരമ റിപ്പോർട്ട് പ്രകാരം വ്യായാമത്തിലും ഭക്ഷണകാര്യങ്ങളിലും കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) റിപ്പോർട്ട് പ്രകാരം 30.1% കേസുകളിലും മരണകാരണം ഹൃദയാഘാതമാണ്. ഹൃദയാഘാതം മൂലം മരിക്കുന്നവരിൽ 30-40 പ്രായക്കാർ കൂടുകയാണെന്നു ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
നാട്ടിലേക്കു കയറ്റി അയ്ക്കുന്ന മൃതദേഹങ്ങളിൽ കൂടുതലും ചെറുപ്പക്കാരുടേതാണ്. കടുത്ത മാനസിക പിരിമുറുക്കവും ആരോഗ്യ കാര്യങ്ങളിലുള്ള അശ്രദ്ധയും ഹൃദയാഘാത നിരക്ക് വർധിക്കാൻ കാരണമാകുന്നെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ തൊഴിലാളി കേന്ദ്രങ്ങളിലടക്കം ബോധവൽക്കരണം നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല