വസ്ത്രം മാറുന്നത് പോലെ ഇടയ്ക്കിടെ കാമുകിയെ അല്ലെങ്കില്‍ കാമുകനെ മാറ്റുന്നത് ഇന്ന് ലോകത്ത് പുതുമയൊന്നുമല്ല എന്നാല്‍ ബ്രിട്ടീഷ് രാജകുമാരന് ഹാരിയുടെ കാര്യത്തിലാകുമ്പോള്‍ അതല്പം വലിയ കാര്യം തന്നെയാണ് കാരണം മറ്റൊന്നുമല്ല ബ്രിട്ടിഷ് രാജകുടുംബത്തില്‍ മൂന്നാമത്തെ കിരീടാവകാശിയാണ് ഹാരി രാജകുമാരന്(26) അതുകൊണ്ട് തന്നെ ഹാരിയുടെ പങ്കാളിയെ കാത്തിരിക്കുന്ന പദവിയെ പറ്റി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
എന്തായാലും ഹാരിയുടെ പുതിയ കൂട്ടുകാരി. 26 വയസ്സുള്ള ജെസീക്ക ഡൊണാള്ഡ്സണ് ആണ്. കലിഫോര്‍ണിയയിലെ സാന്തിയാഗോയിലുള്ള അന്ഡസ് ഹോട്ടലിലെ മദ്യശാലയില്‍ വെയ്ട്രസ് ആയി ജോലി ചെയ്യുന്ന ജെസീക്കയാണ് ഇപ്പോഴത്തെ കൂട്ടുകാരി.യുഎസില്‍ 12 ആഴ്ചത്തെ സൈനിക പരിശീലനത്തിനു പോയ വഴിക്കാണു രണ്ടാഴ്ച മുന്‍പ് ഇവര്‍ ആദ്യമായി കാണുന്നത്. കണ്ട പാടേ പ്രണയപരവശനായ ഹാരി പിന്നീട് പലവട്ടം ജസീക്കയുമായി ഒത്തുകൂടിയതായാണു വിവരം. ഫോണ്‍ വിളിയും എസ്എംഎസും തകൃതിയായി നടക്കുന്നുണ്ട്.
സിംബാബ്വെക്കാരി ചെല്‍സി ഡേവിയുമായി ഹാരി നേരത്തേ അടുപ്പത്തിലായിരുന്നു. 2009ല്‍ ആ ബന്ധം തകര്‍ന്നു. അതു കഴിഞ്ഞ് പലരുമായും ഹാരി അടുത്തെങ്കിലും ഒന്നും നിലനിന്നില്ല. ‘ലവ് ആജ് കല് എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിച്ച ഫ്ലോറന്‍സ് ബ്രണ്ടെനെല് ബ്രൂസ് എന്ന അടിവസ്ത്ര മോഡലും ഇടയ്ക്ക് ഹാരിയുടെ ജീവിതത്തിലേക്കു കടന്നുവന്നിരുന്നു. ജെസീക്കയുടെ കാമുകിപദവി എത്രകാലമാണെന്ന് നമുക്ക് കാത്തിരുന്നു കാണാം, അതോ ഇനി ജെസീക്കയെങ്ങാനും കൊട്ടാരത്തില്‍ കയറി കൂടുമോ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല