സ്വന്തം ലേഖകൻ: യുഎഇയിൽ പ്രായപൂർത്തിയായവർക്കുള്ള സിനിമകളുടെ സെൻസർഷിപ് ഒഴിവാക്കി. ഇത്തരം ചിത്രങ്ങൾ കാണാനുള്ള പ്രായപരിധി 18ൽ നിന്ന് 21 വയസ്സായി ഉയർത്തുകയും ചെയ്തു.
ഇത്തരം സിനിമകൾ ഇനി മുതൽ സെൻസർ ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ മാറ്റം വരുത്തുകയോ ഇല്ലെന്നും രാജ്യാന്തര പതിപ്പുകൾ അതേപോലെ പ്രദർശിപ്പിക്കാമെന്നും മീഡിയ റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
എണ്ണയെ ആശ്രയിച്ച് മുന്നോട്ടു പോയിരുന്ന സമ്പദ്വ്യവസ്ഥയെ മറ്റ് മേഖലകളിലേക്ക് പ റിച്ചു നടുന്നതിൻ്റെ ഭാഗമായാണ് പുതിയ മാറ്റം. ഒപ്പം വിദേശത്തു നിന്ന് കൂടുതൽ മൂലധന നിക്ഷേപം ആകർഷിക്കാനും സർക്കാർ ലക്ഷ്യം വക്കുന്നു.
മദ്യപാനവും സ്ത്രീ പുരുഷന്മാർ ഒരുമിച്ചു ജീവിക്കുന്നതും നിയമ വിധേയമാക്കി അടുത്തകാലത്ത് ഭരണകൂടം നിർണായക പ്രഖ്യാപനം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല