1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2021

സ്വന്തം ലേഖകൻ: മനുഷ്യന്‍റെ ഏറ്റവും നല്ല സുഹൃത്തുക്കളായ വളർത്തുനായകൾക്ക് വേണ്ടി മാത്രം ടി.വി ചാനൽ സംപ്രേഷണം ആരംഭിച്ചു. യുകെയിലാണ് ഡോഗ്ടിവി എന്ന പേരിലുള്ള ചാനൽ സംപ്രേഷണം ആരംഭിച്ചത്.

വളർത്തുനായ്ക്കളിലെ ഒറ്റപ്പെടലും ഉത്കണ്ഠയുമൊക്കെ മാറ്റാൻ സഹായിക്കുന്ന പരിപാടികളാണ് ചാനൽ സംപ്രേഷണം ചെയ്യുക. മൂന്ന് വർഷം നീണ്ട ഗവേഷണങ്ങൾക്ക് ശേഷമാണ് ചാനൽ പ്രവർത്തനം ആരംഭിച്ചത്. നായകളുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയുന്ന രീതിയലുള്ള നിറങ്ങളും വിഷ്വൽ ഇഫക്ടുകളുമാണ് ചാനലിൽ ഉപയോഗിക്കുന്നത്.

വളർത്തുനായ്ക്കളെ കൂടുതൽ നന്നായി വളർത്താൻ സഹായിക്കുന്ന പാഠങ്ങളും ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു. അത് ഉടമകൾക്കുള്ളതാണ്. ഓൺലൈനായും ചാനൽ കാണാം. ഇതിന് മാസം 734 രൂപയോ വർഷം 6250 രൂപയോ നൽകണം. ഡോഗ്ടിവിയ്ക്ക് യൂട്യൂബ് ചാനലും ഉണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.