1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2021

സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വളരെയധികം പ്രചാരം ലഭിക്കുന്ന ഒന്നാണ് പസിലുകളും കടങ്കഥകളുമെല്ലാം. തലകുത്തി കിടന്ന് ആലോചിച്ചാകും പല ചോദ്യങ്ങളുടേയും ഉത്തരം കണ്ടെത്തുക. ചോദ്യം എത്രത്തോളം കട്ടിയാകുന്നുവോ, അത്രത്തോളം ആളുകളുടെ ശ്രദ്ധയും നേടും. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചെയ്യാനായിരിക്കും എല്ലാവർക്കും ഇഷ്ടം. ഒപ്ടിക്കൽ ഇല്യൂഷൻ വിഭാഗത്തിൽ പെടുന്ന ഒരു പസിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ജ്യോമട്രിക് റിസർച്ചറായ ലോറൽ കൂൺസ് ആണ് ഈ ചിത്രം ആദ്യമായി ട്വിറ്ററിൽ പങ്കുവച്ചത്. ലെഷ പോര്‍ച്ചെ എന്നയാളാണ് ഈ പസിലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. നിരവധി പച്ച വരകളുള്ള ഗ്രാനൈറ്റ് ബ്ലോക്ക് പോലെയാണ് ഈ ചിത്രം. പച്ച വരകൾ ഗ്രാനൈറ്റ് ബ്ലോക്കിനെ പലതായി വേർതിരിക്കുന്നുണ്ട്. ചിത്രത്തിലെ വളഞ്ഞ വര കണ്ടെത്താനാണ് ചോദ്യം. എന്നാൽ ഇതിന് ഉത്തരം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. കണ്ണുകളെ അങ്ങേയറ്റം കുഴക്കുന്നതാണെന്നാണ് ചിത്രം കാണുന്ന എല്ലാവരും പറയുന്നത്.

”വളഞ്ഞ വര കണ്ടെത്തുമെന്ന ഉറപ്പോടെയാണ് നോക്കിയത്. 10 വരെ സെക്കന്റ് വരെ ഇത് കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. എന്നാല്‍ 13ാം സെക്കന്റില്‍ എനിക്ക് മനസിലായി. ഞാന്‍ ഇതില്‍ പരാജയപ്പെടുകയാണ്,“ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരാള്‍ പറയുന്നു.

“ഇവിടെ നോക്കുമ്പോള്‍ തോന്നും, അവിടെ വളഞ്ഞ വരയുണ്ടെന്ന്, അവിടെ നോക്കുമ്പോള്‍ തോന്നും, മറ്റൊരിടത്താണെന്ന്. ഇത് ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. ഉത്തരം തേടിയിരുന്നാല്‍ അത് കിട്ടാന്‍ പോകുന്നില്ലെന്നും,“ മറ്റൊരാള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.