മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന് അറിയാത്തവരായി ആരുമില്ല. എന്നാല്‍ ഇതൊക്കെ പോത്തിന്റെ ചെവിയില്‍ വേദമോതുന്നത് പോലെയാണ് ചിലര്‍ക്ക്. കൂട്ടുകാര്‍,വീട്ടുകാര്‍ ,നാട്ടുകാര്‍, ആരോഗ്യ വിദഗ്തര്‍ അങ്ങനെ ആരൊക്കെ പറഞ്ഞാലും ചെവിക്കൊള്ളാതെ ദിവസവും മദ്യപിച്ചു വാളു വെക്കുന്നവരുടെ എണ്ണത്തില്‍ ബ്രിട്ടീഷ് ജനത മുന്നില്‍ തന്നെയുണ്ട്. ഇതൊക്കെ കണ്ടു സര്‍ക്കാരിനും നോക്കി നില്ക്കാന് പറ്റില്ലല്ലോ ഇപ്പോഴിതാ മദ്യപാനികള്‍ക്ക് കരള്‍ രോഗത്തില്‍ നിന്ന് അകന്നു നില്ക്കാന് ആഗ്രഹമുണ്ടെങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും മദ്യപിക്കരുതെന്ന് ഔദ്യോഗിക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നു.
വൃദ്ധയായ സ്ത്രീക്ക് ആഴ്ചയില്‍ ഏഴ് യൂണിറ്റ് വീതവും പുരുഷന് പതിനൊന്ന് യൂണിറ്റ് വീതവും മദ്യമേ നല്‍കാവൂ എന്ന് പുതിയ നയം വ്യക്തമാക്കുന്നു. ഒരു യൂണിറ്റ് എന്നാല്‍ 125 മില്ലി ലിറ്റര്‍ ആണ്. അമിത മദ്യപാനം മൂലം ബ്രിട്ടനില്‍ 16000 പേര് എല്ലാ വര്‍ഷവും മരിക്കുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനങ്ങളുടെ മരണത്തിന് കാരണമാകുന്ന അഞ്ചാമത്തെ വലിയ കാരണമാണ് ഇത്. എന്നാല്‍ സ്ത്രീകള്‍ പ്രായമാകാതെ മരിക്കുന്നതിന്റെ ഏറ്റവും വലിയ കാരണവും ഇതു തന്നെ. 1993ല്‍ മദ്യപാനം മൂലം മരിച്ചവരുടെ എണ്ണത്തിന്റെ ഇരട്ടിയിലേറെയാണ് ഈ വര്‍ഷം മരിച്ചിരിക്കുന്നത്. 2005 ലെ കണക്കുകളെ അനുസരിച്ച് 13 ശതമാനം അധികവും.
പുരുഷന്മാര് നാല് യൂണിറ്റില്‍ കൂടുതലും സ്ത്രീകള്‍ മൂന്ന് യൂണിറ്റില്‍ കൂടുതലും മദ്യപിക്കരുതെന്നും നിര്‍ദേശമുണ്ട്. കരള്‍ രോഗങ്ങളും മറ്റു രോഗങ്ങളും പതിവ് മദ്യപാനവുമായി ഏറെ അടുത്തു നില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് തെളിഞ്ഞത്. പ്രായപൂര്‍ത്തിയായവരുടെ മദ്യത്തിന്റെ അളവിലും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ നാല് വര്‍ഷമായി കരള്‍ രോഗം വന്നവരെ ചികിത്സിക്കുന്നതിന് ആവശ്യമായ തുകയില്‍ അമ്പത് ശതമാനം വീതം വര്‍ദ്ധനവുണ്ടാകുന്നുണ്ടെന്ന് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.നിശ്ചത വര്‍ഷങ്ങള്‍ക്കിടയി മദ്യപാനികള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. നിലവിലുള്ള മാര്‍ഗനിര്‍ദേശം വൃദ്ധര്‍ക്ക് യോജിക്കുന്നതല്ല എന്ന് കണ്ടാണ് ഇപ്പോള്‍ മുതിയ നിര്‍ദേശം ഇറക്കിയിരിക്കുന്നത്. എന്തായാലും എത്രപേര്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് ചെവി കൊടുക്കുമെന്ന് കാത്തിരുന്നു കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല