1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2021

സ്വന്തം ലേഖകൻ: ഈ വര്‍ഷം മൂന്നാം പാദത്തോടെ സൗദിയിലെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്(GASTAT) അതോറിറ്റിയുടെ വെളിപ്പെടുത്തല്‍. ഗാര്‍ഹിക തൊഴിലാളികള്‍ക്കിടയില്‍ ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ 200,000 ത്തിന്റെ കുറവും രേഖപ്പെടുത്തി.

ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഏകദേശം 1.75 ദശലക്ഷം ഗാര്‍ഹിക ഡ്രൈവര്‍മാരാണുള്ളത്, എന്നാല്‍ 2020 ല്‍ ഇതേ കാലയളവിലെ കണക്ക് 1.94 ദശലക്ഷമായിരുന്നു. 2020ല്‍ 16 ലക്ഷം ഗാര്‍ഹിക തൊഴിലാളികളുണ്ടായിരുന്നിടത്ത്, ഈ വര്‍ഷം 14 ലക്ഷമായി കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്.

അതേ സമയം, ഗാര്‍ഹിക മാനേജര്‍മാരുടെ എണ്ണം 2,101 ല്‍ നിന്ന് 2,488 ആയി ഉയര്‍ന്നിട്ടുണ്ട്. പാചകക്കാരുടേയും പരിചാരകരുടെയും എണ്ണത്തില്‍ 51,000 മുതല്‍ 54,000 വരെ വര്‍ദ്ധനവ് രേഖപ്പെടുത്തി. വീടുകള്‍, കെട്ടിടങ്ങള്‍, മറ്റു വിശ്രമകേന്ദ്രങ്ങള്‍ എന്നിവയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ 29,000 മുതല്‍ 25,000 വരേയും വര്‍ധനവ് രേഖപെടുത്തിയിട്ടുണ്ട്.

വീടുകളില്‍ ജോലി ചെയ്യുന്ന കര്‍ഷകരുടെ എണ്ണം 2,536ല്‍നിന്ന് 2,238 ആയും തയ്യല്‍ക്കാരുടെ എണ്ണം 1,462ല്‍നിന്ന് 1,301 ആയും കുറഞ്ഞു. ‘ഇന്‍-ഹോം ഹെല്‍ത്ത് കെയര്‍’ സംവിധാനത്തില്‍ ജോലിചെയ്യുന്ന നഴ്സുമാരുടെ എണ്ണവും 2,958ല്‍നിന്ന് 1,947 ആയും കുറഞ്ഞിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.