ബെന്നി വര്‍ക്കി
സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ബ്രിസ്റ്റൊളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓള്‍ യുകെ ബൈബിള്‍ കലോത്സവത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും ഡാന്‍സ് മത്സരത്തില്‍ റെഡിച്ചിലെ ലിന്റ് ടോമിന്റെയും ലിയോ ടോമിന്റെയും നേതൃത്വത്തിലുള്ള കലാകാരികള്‍ ഒന്നാം സ്ഥാനം നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡാന്‍സില്‍ ലിന്റ്ടു ടോം, ജൂവല്‍ ജോണ്സന്‍, അന്ന എല്സോ, അനീഷ ജേക്കബ്, ഐറിന്‍ ബിജു എന്നിവര്‍ അംഗങ്ങളായിരുന്നു. ഒന്നാം സ്ഥാനം നേടിയ സീനിയര്‍ പെണ്‍കുട്ടികള്‍ ആഷ്ലി രാജപ്പന്‍, ജിന്‍സി ജോയി, ജെന്നറ്റ് പോള്‍ വെമ്പിള്ളി, ആഷ്ലി ജേക്കബ് എന്നിവരാണ്.
കൂടാതെ മലയാളം പ്രസംഗത്തിനു ലിയ ടോമിന് ഒന്നാം സ്ഥാനവും മലയാളം ബൈബിള്‍ വായനയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. റെഡിച്ചിലെ കുട്ടികള്‍ ആദ്യമായിട്ടാണ് യുകെയില്‍ ഒരു മത്സരത്തില്‍ പങ്കെടുക്കുന്നത്. അത് ഒന്നാം സ്ഥാനതോറെ വിജയിക്കുകയും ചെയ്തു. കലാഭവന്‍ നൈസ് ആണ് കുട്ടികളെ കുറച്ചു കാലമായി പരിശീലിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല