1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2021

സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹികവ്യാപനമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. യാതൊരുവിധ യാത്രയും നടത്താത്തവര്‍ക്കും രോഗം ബാധിക്കുന്നത് സാമൂഹികവ്യാപനത്തിന്റെ സൂചനയാണെന്നും മന്ത്രി പറഞ്ഞു. 263 ഒമിക്രോണ്‍ കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഡല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനമുണ്ടെന്ന് വ്യക്തമാക്കിയത്. യാതൊരുവിധ യാത്രാ പശ്ചാത്തലവുമില്ലാത്തവര്‍ക്കും രോഗം ബാധിക്കുന്നെന്നും ഇത് ആശങ്ക സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ ആകെ കോവിഡ് കേസുകളുടെ 46 ശതമാനവും ഒമിക്രോണ്‍ രോഗികളാണ്. ഇതില്‍ 115 പേര്‍ക്കാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. മറ്റുള്ളവര്‍ക്ക് ആര്‍ക്കും ഇത്തരത്തില്‍ വിദേശയാത്രാ പശ്ചാത്തലമില്ലെന്നും സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഒറ്റദിവസം മാത്രം കോവിഡ് കേസുകളില്‍ 89 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡി.ഡി.എം.എ.) ബുധനാഴ്ച യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഒരാഴ്ച മുന്‍പു തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദേശം ഡി.ഡി.എം.എ. നല്‍കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.