സ്വന്തം ലേഖകൻ: മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ നിരത്തിലുള്ളത് 1.56 കോടി വാഹനങ്ങള്‍. ഗതാഗതക്കുരുക്കിനും അന്തരീക്ഷമലിനീകരണത്തിനും ഇടയാക്കുന്നവിധത്തില്‍ വാഹനപ്പെരുപ്പത്തിലേക്കാണ് നിരത്തുകള്‍ നീങ്ങുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2021-ല്‍ മാത്രം 7.64 ലക്ഷം പുതിയ വാഹനങ്ങള്‍ ഇറങ്ങി. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് ഇടയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.39 ശതമാനം വര്‍ധനയുണ്ട്. ഇതില്‍ 5.14 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്. വാഹനങ്ങള്‍ വഴിയുള്ള അന്തരീക്ഷ മലിനീകരണത്തിലും കാര്യമായ വര്‍ധനയുണ്ട്.
കാര്‍ബണ്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍, സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, സൂക്ഷ്മപൊടിപടലങ്ങള്‍ എന്നിവയാണ് ഇക്കാര്യത്തിൽ പ്രധാന വില്ലന്മാർ. ചരക്കുലോറി ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ 515 ഗ്രാം കാര്‍ബണ്‍ ഡയോക്സെഡും, 3.6 ഗ്രാം കാര്‍ബണ്‍ മോണോക്സൈഡും പുറംതള്ളുന്നുണ്ട്.
ബദല്‍ യാത്രാമാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ കേരളവും ഡല്‍ഹിക്ക് സമാനമായ അന്തരീക്ഷ മലിനീകരണത്തിലേക്ക് നീങ്ങുമെന്ന സൂചനയാണിത്. പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയാണ് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ധിക്കുമ്പോള്‍ വാഹന മലിനീകരണത്തോതും വര്‍ധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല