1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2022

സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികള്‍ക്ക് അംബാസിഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാന്‍ അവസരം. ഇതിലൂടെ രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും സാധിക്കും. എല്ലാ മാസവും നടത്തി വരുന്ന ഓപ്പണ്‍ ഹൗസ് ജനുവരി ഏഴിന് ആയിരിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാന്‍ സാധിക്കും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും.

ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 യ്ക്ക് ആരംഭിച്ച് വൈകിട്ട് 4 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി അനുമതി തേടേണ്ടതില്ല. ഓപ്പണ്‍ ഹൗസില്‍ എത്തുന്നവര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് എംബസി അറിയിച്ചു.

അതേസമയം, ഒമാനില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്. ഡ്രൈയിനേജ് നിറഞ്ഞൊഴുകി. റോഡുകളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. മഴ ശക്തമായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. അല്‍ ഗൂബ്ര പ്രദേശത്ത് രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട മുപ്പത്തിഅഞ്ചു പേരെ രക്ഷപ്പെടുത്തി. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ആണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

ശക്തമായ കാറ്റും മഴയും ഉണ്ടായത് മൂലം താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയില്‍ ആയി. മുസന്ദം, തെക്ക്- വടക്ക് ബത്തിന, മസ്‌കറ്റ്, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശര്‍ഖിയ തുടങ്ങിയ ഗവര്‍ണറേറ്റുകളിലെ വിവിധ സ്ഥലങ്ങളില്‍ കനത്ത മഴയാണ്. മസ്‌കറ്റിലെ പഴയ വിമാനത്താവളം കെട്ടിടത്തിലെ വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു. ആമിറാത് – ബൗഷര്‍ ചുരം റോഡ് ഒമാന്‍ റോയല്‍ പോലീസ് അടച്ചു. വെള്ളം കയറിയ പല ഭാഗത്തേക്കും പോലീസ് ആളുകളെ കടത്തിവിടുന്നില്ല.

ന്യൂനമര്‍ദ്ദം ജനുവരി അഞ്ച് ബുധനാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് ഒമാന്‍ കാലാവസ്ഥ കേന്ദ്രം നല്‍ക്കുന്ന മുന്നറിയിപ്പ്. വടക്കന്‍ ഗവര്‍ണറേറ്റുകളിലേക്ക് ക്രമേണ എത്തിച്ചേരുന്ന മഴ ബുധനാഴ്ച മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കും. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ നാളെ വരെ തുടരും. ബുധനാഴ്ച, കിഴക്കും പടിഞ്ഞാറും ഹജര്‍ പര്‍വതനിരകളിലും മഴ പെയ്യുവാന്‍ സാധ്യത ഉള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.