![](https://www.nrimalayalee.com/wp-content/uploads/2022/01/bahrain-Plastic-Bottle-Ban.jpg)
സ്വന്തം ലേഖകൻ: 200 മില്ലി ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകൾക്ക് ബഹ്റെെൻ നിരോധനം ഏർപ്പെടുത്തി. നിയമം ജനുവരി ഒമ്പതിന് നിലവിൽവരും. വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയമാണ് പുതിയ നിയമം നടപ്പിലാക്കുന്ന കാര്യങ്ങൾ അറിയിച്ചത്.
200 മില്ലി ലിറ്ററിൽ കുറവുള്ള പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകളുടെ ഉൽപാദനവും ഇറക്കുമതിയും വിതരണവും നിരോധിച്ചിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം പിന്നിട്ട ശേഷം ആണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ഉത്തരവ് ഇറക്കിയ അന്ന് തന്നെ ഇക്കാര്യം അധികൃതർ അറിയിച്ചതായിരുന്നു.
രാജ്യത്തെ പ്ലാസ്റ്റിക് മാലിന്യം കുറക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക എന്നിവയാണ് പുതിയ നിയമം കൊണ്ടുവരുന്നതിലൂടെ ബഹ്റെെൻ ഉദ്യേശിക്കുന്നത്. ആഭ്യന്തര, വിദേശ വ്യാപാരങ്ങൾ നടത്തുന്ന അസി. അണ്ടർ സെക്രട്ടറി ശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല