സ്വന്തം ലേഖകൻ: കോവിഡ് വ്യാപന സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യക്കാർക്ക് സൗജന്യ മെഡിക്കൽ ടെലി-കൺസൽറ്റേഷൻ സംവിധാനം ഒരുക്കി ഇന്ത്യൻ എംബസി. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറ (ഐഡിഎഫ്) ൻറെ സഹകരണത്തോടെയുള്ള പാനലിൽ 51 ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
മൊബൈലിൽ ഉപദേശം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഏതെങ്കിലും സാഹചര്യത്തിൽ പ്രതികരണമുണ്ടായില്ലെങ്കിൽ വോയ്സ് നോട്ട് വഴി പ്രശ്നങ്ങൾ അറിയിച്ചാൽ എത്രയും വേഗത്തിൽ തിരിച്ചു വിളിക്കും.
കൗൺസലിങ് എന്ന രീതിയിലുള്ളതാകും സേവനം. മറിച്ച് ഈ സംവിധാനത്തിലൂടെ ചികിത്സയല്ല ലക്ഷ്യം. അത്തരത്തിലുള്ള ചികിത്സ നിയമവിരുദ്ധവുമാണെന്നും എംബസി വൃത്തങ്ങൾ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല