1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2022

സ്വന്തം ലേഖകൻ: പ്രവാസി ജീവനക്കാര്‍ക്ക് ജോലിയിൽ നിന്നും വിരമിക്കുമ്പോൾ തൊഴിലുടമയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിടണം എന്ന നിബന്ധന റദ്ദാക്കി. കുവൈത്ത് കോടതിയാണ് നിയമം റദ്ദാക്കിയത്. ഇത്തരത്തിലൊരു നിയമം ഭരണഘടനയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി. 2018ല്‍ ആയിരുന്നു തൊഴിലുടമയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിടണം എന്ന നിബന്ധന കുവെെറ്റ് മാൻപവർ അതോറിറ്റി കൊണ്ടു വന്നത്. ഇതാണ് ഇപ്പോൾ കോടതി റദ്ദാക്കിയിരിക്കുന്നത്.

രാജ്യം വിടുന്നതിന്റെ തെളിവ് ഹാജരാക്കിയാല്‍ മാത്രമേ പ്രവാസികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാറുണ്ടായിരുന്നുള്ളു. എന്നാൽ ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറുന്നവർ പലപ്പോഴും ആദ്യം ജോലി ചെയ്‍ത സ്ഥാപനത്തില്‍ നിന്ന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വാങ്ങാറില്ല. എന്നാൽ ഇപ്പോൾ എത്തിയിരിക്കുന്ന വിധി സ്വാഗതം ചെയ്യുകയാണ് കുവൈത്തിലെ പ്രവാസികൾ. മറ്റൊരു കമ്പനിയിലേക്ക് മാറുകയാണെങ്കിലും ഇനി പഴയ കമ്പനിയിൽ നിന്നും ആനുക്യുല്യങ്ങൾ വാങ്ങി പോകാൻ സാധിക്കും.

കൂടാതെ കുവൈത്തിലെ ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് ഇഖാമ മാറ്റുന്നതിനും വിസ ക്യാന്‍സല്‍ ചെയ്യുന്നതിനും തൊഴിലാളികൾ തന്നെ നേരിട്ട് തൊഴില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തണമെന്ന് കുവൈത്ത് മാന്‍പവര്‍ അതോരിറ്റി അറിയിച്ചു. ഏത് തൊഴിൽ മേഖലയിലേക്ക് ആണ് മാറേണ്ടത് എന്നതിന്റെ തൊഴിൽ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജറാക്കണം എന്നും മാൻപവർ അതേറിറ്റി പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.