അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്കരുടെ അല്‍മായ സംഘടന ആയ SMCC യുടെ 2011 – 2013 വര്‍ഷങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നവനേതൃത്വത്തിനു അഭിനന്ദനവും ആശംസകളും സഹകരണവും സെന്റ് തോമസ് കാത്തലിക് ഫോറം നേര്‍ന്നു. അമേരിക്കയില്‍ SMCC യുടെ പുതിയ പ്രസിഡന്റ് സേവി മാത്യുവിന്നെയും ടീമിനെയും നേരില്‍ സന്ദര്‍ശിച്ച് UKSTCF ന്റെ അഭിനന്ദനവും ആശംസകളും കാത്തലിക് ഫോറം പ്രസിഡന്റ് അപ്പച്ചന്‍ കണ്ണഞ്ചിറ നേരുകയായിരുന്നു, SMCC യുണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സ്വാഗതീയവും അല്മ്മായ സമൂഹത്തിന്നും സഭക്കും ഗുണകരവും ഏവര്‍ക്കും മാതൃകാപരവുമാണ്.
SMCC വുമായി സഹകരിച്ചു സീറോ മലബാര്‍ സഭക്കും പ്രവാസി അല്മായര്‍ക്കും ഗുണകരമാവുന്ന വിവിധ കര്‍മ്മ പദ്ധതികള്‍ പ്രാവര്‍ത്തിക്കമാക്കുന്നതില്‍ തങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ UKSTCF വാഗ്ദാനം ചെയ്തു. 2011 -2013 വര്‍ഷത്തേക്ക് പ്രസിഡണ്ടായി സേവി മാത്യു ജനറല്‍ സെക്രട്ടറിയായി സിറിയക്ക് കുര്യന്‍ ട്രഷററായി ഏലിക്കുട്ടി ഫ്രാന്‍സിസ് വൈസ് പ്രസിഡണ്ടുമാരായി ജോര്‍ജുകുട്ടി പുല്ലാപ്പള്ളി , പൗലോസ് പെരുമറ്റം , ജോ. സെക്രട്ടറിയായി സിജില്‍ പലക്കലോടി ജോ. ട്രഷററായി സോളി ഏബ്രഹാം തുടങ്ങിയവരാന് പുതിയ SMCC ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത്‍.
2000 ത്തോളം വര്‍ഷത്തെ സമ്പന്നമായ പാരമ്പര്യ വിശ്വാസം, തലമുറകളിലൂടെ ആര്‍ജിച്ചതും പഠിച്ചതും ആയ ആചാര അനുഷ്ടാനങ്ങള്‍, സന്മാര്ഗ്ഗിക ബോധം, തുടങ്ങിയ എല്ലാം സമൂഹത്തില്‍ നിലനില്‍ക്കുന്നതിന്നും നവ തലമുറയ്ക്ക് പകര്ന്നുകൊടുക്കുകയെന്ന ഭാരിച്ച ഉത്തരവാതിത്വം നിരവേറ്റുന്നതിനും അല്‍മായ കൂട്ടയ്മ്മ അത്യാവശ്യം ആണ്. സഭയുടെ വളര്‍ച്ചക്ക് അല്‍മായ സാക്തീകരണം അനിവാര്യവുമാണ്. സഭാ നേതൃത്വത്തോട് വിധേയപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ UKSTCF അങ്ങേയറ്റം പ്രതിഞാബദ്ധവുമാണ്. ഈ ആശയത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ ഇരു സംഘടനകളും താമസംവിനാ കൈകോര്‍ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല