![](https://www.nrimalayalee.com/wp-content/uploads/2022/01/Qatar-RTPCR-Test-Pharmacies-.jpg)
സ്വന്തം ലേഖകൻ: ഖത്തറിൽ ഇഹ്തെറാസ് ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച അംഗീകൃത സ്വകാര്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) പ്രഖ്യാപിച്ചു.
ഈ കേന്ദ്രങ്ങളിൽനിന്നുള്ള പരിശോധനാ ഫലം ആപ്പിൽ ലഭ്യമാകും. മറ്റു സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിൽ നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ ഫലങ്ങൾ ഇഹ്തെറാസിൽ പ്രതിഫലിക്കില്ലെന്നു മന്ത്രാലയം വ്യക്തമാക്കി. പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ എസ്എംഎസ് സന്ദേശത്തിലൂടെ അറിയിക്കും.
ഫലം ഡൗൺലോഡ് ചെയ്യാവുന്ന ഇ–ജാസ പോർട്ടൽ ലിങ്കും രോഗാവധി സർട്ടിഫിക്കറ്റ് (സിക്ക് ലീവ്) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്ന ഓർഡർ ഐഡിയും 24 മണിക്കൂറിനകം ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിൽ വിദേശത്തുനിന്ന് എത്തിയ 613 പേർക്ക് ഉൾപ്പെടെ 4,007 പേർക്കുകൂടി പോസിറ്റീവ് സ്ഥിരീകരിച്ചപ്പോൾ 2,018 പേർ സുഖം പ്രാപിച്ചു. 39,166 പേരാണ് നിലവിലെ കോവിഡ് പോസിറ്റീവുകാർ. 24 മണിക്കൂറിനിടെ 38,722 പേർ പരിശോധന നടത്തി. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 624.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല