1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍ മലയാളി കൌണ്‍സില്‍ റോത്തന്‍ഗ്ലീനിലെ മാസ്സോനിംഗ് ഹാളില്‍ പ്രസിഡണ്ട് സണ്ണി പത്തനംതിട്ടയുടെ അദ്ധ്യക്ഷതയില്‍ 22 നു കൂടിയ അനുശോചന യോഗത്തില്‍ പ്രമുഖ പ്രവാസി സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ മുഖ്യ അതിഥി ആയിരുന്നു. കാക്കനാടനുമായുള്ള ദീര്‍ഘകാല ബന്ധത്തിന്റെ ചുരുളുകള്‍ കാരൂര്‍ സോമന്‍ അയവിറക്കുകയുണ്ടായി. സ്വന്തം ജീവിതം കൊണ്ട് ഒരു എഴുത്തുകാരന്റെ അര്‍ഥം അനാര്ത്വമാക്കിയ മഹാനായ വേര്പാട് മലയാള ഭാസഹ്യ്ക്ക് ഒരു തീരാനഷ്ടമാണ്. സാഹിത്യത്തിലും ജീവിതത്തിലും കാക്കനാടന് പകരമായിട്ടാരും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ വിളക്കും വെളിച്ചവും കാഴ്ചപ്പാടുകളും തികച്ചും സമൂഹതോടായിരുന്നു. അല്ലാതെ മത-രാഷ്ട്രീയത്തിനോപ്പമായിരുന്നില്ല. ആരുടെയും വാഗ്താവ് ആകാതിരുന്നതിനാല്‍ അര്‍ഹിച്ച പല അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചതുമില്ല. അതില്‍ അദ്ദേഹം ഒട്ടും നിരാശയോ പരിഭവമോ ഉയര്തിയിട്ടുമില്ല. ആയിരക്കണക്കിന് വായനക്കാരുള്ളപ്പോള്‍ അവരാണ് ഏറ്റവും വലിയ വിധി കര്ത്താക്കലെന്നു അദ്ദേഹം പറഞ്ഞിരുന്നു.

എം.പി പോളിനും പൊന്‍കുന്നം വര്‍ക്കിക്കും ശേഷം ചില ക്രിസ്തീയ സഭകളുടെ പോള്ളത്തരങ്ങളെ അദ്ദേഹം സാഹിത്യ സൃഷ്ടികളിലൂടെ പോളിചെഴുതുകയുണ്ടായി. ഇന്ന് ഇതുപോലെ ചങ്കുറപ്പുള്ള എത്രസാഹിത്യകരന്മാര്‍ നമുക്കുണ്ട്? ഇന്നത്തെ സാഹിത്യ കാരന്മാര്‍ മത-രാഷ്ട്രീയക്കാരുടെ സ്തുതി പാടകരല്ലെ? കാക്കനാടന്റെ സ്ഥാനം ഉന്നതങ്ങളില്‍ തന്നെ നില കൊള്ളുന്നു. അദ്ദേഹത്തെ വിലയ്ക്കെടുക്കാന്‍ ആര്‍ക്കും സാധ്യമല്ലായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ വിനോദം സിനിമ കാണല്‍ അല്ലായിരുന്നു മറിച്ച് ചീട്ടുകളിയും കള്ളുകുടിയുമായിരുന്നു.

സാഹിത്യത്തില്‍ അത്യാധുനിക മാത്രമല്ല കാക്കനാടന്‍ കൊണ്ടുവന്നത് ഒപ്പം സ്ത്രീപുരുഷ ബന്ധങ്ങളുടെ ശരീര ശാസ്ത്രവും കാക്കനാടന്‍ തുറന്നു കാട്ടി. ഇന്നും ആ പ്രണയ സൌഹൃദ സൌണ്ടാര്യതിനെ നീര്‍ച്ചാലുകള്‍ നമ്മളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. മതസൌഹാര്‍ദത്തേക്കാള്‍ മാനവിക പ്രേമതിനാണ് കാക്കനാടന്‍ ഊന്നല്‍ നല്‍കിയത്. അതിനാലാണ് ഒരു മഹാ സൌഹൃദത്തിന്റെ സുഹൃത്താകാന്‍ കാക്കനാടന് കഴിഞ്ഞത്. അത് കാക്കനാടനില്‍ മാത്രമല്ലായിരുന്നു. അദ്ദേഹത്തിന്റെ സഹധര്‍മിണി അമ്മിനിയുളും കാണാമായിരുന്നു.

ഒരിക്കന്‍ സ്നേഹം തുളുമ്പുന്ന പുഞ്ചിരിയുമായി അമ്മിണി അമ്മമ്മ വിളമ്പി തന്ന ചോറും കറികളും കാക്കനാടനൊപ്പം കഴിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നു കാരൂര്‍ സോമന്‍ പറഞ്ഞു. മിസ്സസ്സുര്‍ ബസ്സി, രാമാ ദേവി, അവറാന്‍ അമ്പലപ്പറമ്പില്‍, ശാരി ചെറായി, അച്ചങ്കുഞ്ഞ് കുട്ടിവിള തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.