![](https://www.nrimalayalee.com/wp-content/uploads/2022/01/Abu-Dhabi-Drone-Attack-Houthis-.jpg)
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം രണ്ടിടങ്ങളിലുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളിൽ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞുവെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു എംബസി പ്രഖ്യാപനം നടത്തിയത്. അബുദാബിയിലെ ഇന്ത്യൻ എംബസി അധികൃതർ മരിച്ച ഇന്ത്യക്കാരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുളള കാര്യങ്ങൾ നടക്കുകയാണെന്നും ഉദ്യോഗസ്ഥരുമായും യുഎഇ അധികൃതരുമായി ഇക്കാര്യങ്ങൾ സംസാരിക്കുന്നുണ്ടെന്ന് ട്വിറ്ററിലൂടെ ഇന്ത്യൻ എംബസി അറിയിച്ചു.
മരിച്ചവരുടെ പേരോ മറ്റു വിവരങ്ങളോ എംബസി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരികേറ്റ ആറു പേരിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടായിരുന്നു. സാരമില്ലാത്ത പരിക്കാണ് ഇവർക്ക് സംഭവിച്ചിരിക്കുന്നത്. ആവശ്യമായ ചികിത്സ ഇവർക്ക് നൽകി ഇന്നലെ തന്നെ ഇവരെ ആശുപത്രിയിൽ നിന്നും മാറ്റി. പരിക്കേറ്റ ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിനും ആവശ്യമായ ചികിത്സ നൽകിയതിനും യുഎഇ സർക്കാരിന് നന്ദി അറിയിക്കുന്നതായി എംബസി ട്വിറ്ററിൽ കുറിച്ചു.
അതേസമയം,യുഎഇക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പിന്തുണ അറിയിച്ചും ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്‍ച രാവിലെയാണ് അബുദാബിയില്‍ രണ്ടിടങ്ങളില്‍ സ്‍ഫോടനമുണ്ടായത്. സംഭവത്തിൽ മൂന്ന് പേര്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്നാണ് മനേരമ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ധനവും പ്രകൃതിവാതകവും നിറയ്ക്കാനെത്തിയ ടാങ്കർ ജീവനക്കാരാണ് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല