1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2022

സ്വന്തം ലേഖകൻ: ഒമാനിലേക്ക് വരുന്ന യാത്രക്കാർ രജിസ്റ്റർ ചെയ്യേണ്ട ഓണ്‍ലൈന്‍ ലിങ്കില്‍ മാറ്റം വരുത്തി. ആരോഗ്യ മന്ത്രാലയം ആണ് ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. നിയമം 2022 ജനുവരി 18 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ രജിസ്റ്റര്‍ http://travel.moh.gov.om എന്ന ലിങ്കിലാണ് ഇനി രജിസ്റ്റർ ചെയ്യേണ്ടത്. https://covid19.emushrif.om എന്ന ലിങ്കിലൂടെയായിരുന്നു ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്. ഇതാണ് നിർത്തലാക്കിയിരിക്കുന്നത്.

അതേസമയം ഒമാനിൽ പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് വലിയ ആശ്വസാമാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുതൽ ആണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,315പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല.

3,14,853 ആ​ളു​ക​ൾ​ക്കാ​ണ്​ ഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച​ത്. 240​ പേ​ർ​ക്ക്​ പു​തു​താ​യി രോ​ഗം ഭേ​ദ​മാ​യി. 96.2 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്​​തി നി​ര​ക്ക്. ആ​കെ 3,02,762 ആ​ളു​ക​ൾ​ക്ക്​ അ​സു​ഖം ​മാ​റു​ക​യും ചെ​യ്തു. 39 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തി‍െൻറ വി​വി​ധ ആ​തു​രാ​ല​യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 98 ആ​യി. ഇ​തി​ൽ 14പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 4,122 ആ​ളു​ക​ളാ​ണ്​ ഇ​തു​വ​രെ മ​ഹാ​മാ​രി പി​ടി​പ്പെ​ട്ട്​ മ​രി​ച്ച​ത്. നി​ല​വി​ൽ 7969 ആ​ളു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.