1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2022

സ്വന്തം ലേഖകൻ: നടിയെ അക്രമിച്ച കേസിൽ മുഖ്യസൂത്രധാരൻ നടൻ ദിലീപാണെന്ന് അന്വേഷണ സംഘം ഹൈകോടതിയിൽ. ലൈംഗികാതിക്രമം നടത്താൻ കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകിയ സംഭവം ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നശേഷം ആദ്യത്തേതായിരിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പ്രതി ക്രിമിനൽ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്. ഇങ്ങനെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത കേസാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകളെ എതിർത്ത് ക്രൈംബ്രാഞ്ച് എസ്.പി എം. പി മോഹനചന്ദ്രൻ നൽകിയ സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

കേസിൽ ഒന്നുമുതൽ ആറ് വരെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, അടുത്ത സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്ത് ശരത് എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജികൾ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടും. സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം സാധ്യമാകില്ല.

അന്വേഷണം പ്രാരംഭഘട്ടത്തിലാണെങ്കിലും ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്ന സൂചനകളാണ് നിലവിലെ തെളിവുകൾ നൽകുന്നത്.

സത്യം പുറത്തുകൊണ്ടുവരാൻ ദിലീപ് ഉൾപ്പെടെ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. സമൂഹത്തിൽ ഉന്നത സ്വാധീനമുള്ളവരാണ് പ്രതികൾ. ഇവർ അന്വേഷണത്തിൽ ഇടപെടാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളവരുമാണ്.

ഇതു സാധാരണഗതിയുള്ള ഗൂഢാലോചനക്കേസല്ല. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരനാണ് ദിലീപെന്നു കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ഗൂഢാലോചനയാണ്.

നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ തുടക്കം മുതൽ ദിലീപ് ശ്രമിച്ചിരുന്നു. ദിലീപിനെ സഹായിക്കുന്ന തരത്തിൽ 20ഓളം സാക്ഷികൾ കൂറുമാറി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് രണ്ട് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിചാരണകോടതിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ നിയോഗിച്ച രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ രാജിവെച്ചു. ഇതിലും ദിലീപിനുള്ള പങ്ക് വ്യക്തമാണ്.

അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം വളരെ പ്രത്യേകതയും ഗൗരവവുമുള്ള സംഭവമാണ്. സാധാരണഗതിയിൽ ഗൂഢാലോചനക്കേസുകളിൽ തെളിവു കണ്ടെത്താൻ ബുദ്ധിമുട്ടാണ്. എന്നാൽ, ഇവിടെ ദൃക്‌സാക്ഷി തന്നെ മൊഴിയുമായി രംഗത്തെത്തിയിരിക്കുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖയടങ്ങിയ ഓഡിയോ ക്ലിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ജനുവരി 13ന് ദിലീപിന്റെയും സഹോദരന്റെയും വീടുകളിൽ റെയ്ഡ് നടത്തി മൊബൈൽ ഉൾപ്പെടെ 19 സാധനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇവയിൽ നിന്നുള്ള തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് കൊച്ചിയിലെ റീജനണൽ ഫോറൻസിക് ലാബിൽ നൽകിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

നിയമനടപടികൾ തടസ്സപ്പെടുത്താൻ ദിലീപ്​ നിരന്തരം ശ്രമിച്ചു
നടിയെ ആക്രമിച്ച കേസിൽ വിചാരണയുടെ ഓരോ ഘട്ടത്തിലും നടൻ ദിലീപ് നിരന്തരം നിയമനടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഹൈകോടതിയിൽ അറിയിച്ചു. ബാലിശവും നിസ്സാരവുമായ പരാതികളുമായാണ് ഇദ്ദേഹം ഓരോ തവണയും കോടതിയിലെത്തിയത്​.

വിചാരണക്കോടതി മുതൽ സുപ്രീംകോടതി വരെ ദിലീപ് നൽകിയ 57 ഹരജിയുടെ വിവരങ്ങളും പട്ടിക തിരിച്ച് സമർപ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ നിയമപരമായി കൈവശപ്പെടുത്തി ദുരുപയോഗം ചെയ്യാനും ശ്രമിച്ചു.

ദൃശ്യങ്ങളുടെ പകർപ്പിന്​ ദിലീപ് ഹരജി നൽകിയത് ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘത്തിന്‍റെ ഈ വിമർശനം. തന്റെ എതിർവാദത്തിന്​ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം. എന്നാൽ, ദൃശ്യങ്ങൾ കൈവശപ്പെടുത്താനുള്ള ഹീനപ്രവർത്തനങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളിൽനിന്ന് വ്യക്തമാകുന്നത്. രണ്ടു സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആറുകളുടെ പകർപ്പും മൊഴികളും ഇതിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.

അ​തി​നി​ടെ, വി​ചാ​ര​ണ​ന​ട​പ​ടി ശ​നി​യാ​ഴ്ച പു​ന​രാ​രം​ഭി​ക്കാ​ൻ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം നാ​ല് സാ​ക്ഷി​ക​ളെ വി​ളി​ച്ചു​വ​രു​ത്തും. കേ​സി​ലെ മ​റ്റൊ​രു സാ​ക്ഷി​യെ​കൂ​ടി വി​സ്​​ത​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​. 363 മു​ത​ൽ 366 വ​രെ സാ​ക്ഷി​ക​ളെ ഈ ​മാ​സം 22നും 240 ാം ​ന​മ്പ​ർ സാ​ക്ഷി​യെ 25 മു​ത​ലും വി​സ്​​ത​രി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.