![](https://www.nrimalayalee.com/wp-content/uploads/2019/05/uae-visa.jpg)
സ്വന്തം ലേഖകൻ: നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമ, എക്സിറ്റ് റീഎൻട്രി വീസ, വിസിറ്റ് വീസകൾ എന്നിവ സൗജന്യമായി പുതുക്കുന്ന ആനുകൂല്യം സൗദി അറേബ്യയിൽ ജനുവരി 31 അവസാനിക്കും. എന്നാൽ ഇനിയും ഇത് പുതുക്കുന്നത് കാത്ത് നിരവധി പ്രവാസികളാണ് നാട്ടിലുള്ളത്.
ഡിസംബറിൽ അവസാനിക്കേണ്ട കാലാവധി ജനുവരി 31 വരെ സൽമാൻ രാജാവിന്റെ നിർദേശ പ്രകാരം ദീർഘിപ്പിക്കുകയായിരുന്നു. കോവിഡ് മൂലം താൽക്കാലികമായി വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കായിരുന്നു ഇഖാമയും എക്സിറ്റ് റീഎൻട്രി വീസയും വിസിറ്റ് വീസകളും നീട്ടി നൽകിയിരുന്നത്.
ഇതുവരെ വളരെ ചുരുക്കം പേർക്ക് മാത്രമേ ജനുവരി 31 വരെ പുതുക്കി ലഭിച്ചിട്ടുള്ളൂ. ഇനിയും നിരവധി പ്രവാസികൾ ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന പ്രതീക്ഷയിലാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല