ബാല സജീവ് കുമാര്‍ (യുക്‌മ പി.ആര്‍.ഒ)
നനീറ്റണ്‍ കേരള ക്ലബ്ബിന്റെ ആതിഥേയത്വത്തില്‍ അരങ്ങേറിയ യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ് ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണല്‍ കലാമേള കൊടിയിറങ്ങിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ സ്റ്റഫ്ഫോര്‍ഡ് ഷെയര്‍ മലയാളി അസ്സോസിയേഷന്‍ ഓവറോള്‍ ചമ്പ്യന്‍ഷിപ് നിലനിര്‍ത്തി. ആതിഥ്യമര്യാദയുടെ പര്യായമായി മാറിയ, യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ബീന സെന്‍സിന്റെ മാതൃ സംഘടനയായ നനീറ്റണ്‍ കേരള ക്ലബ്ബ് ഒരുക്കിയ വേദിയില്‍ രാവിലെ 10 മണി മുതല്‍ രാത്രി 11.30 വരെ നീണ്ട നീണ്‌ട മല്‍സരങ്ങള്‍ കാണികള്‍ക്ക് ആസ്വാദനത്തിന്റെ സ്വര്‍ഗ്ഗീയ വിരുന്നൊരുക്കി. മികച്ച പരിശീലകരുടെ ശിക്ഷണത്തില്‍ അഭ്യസിച്ച് മല്‍സരത്തിനെത്തിയ എസ് എം എ-യുടെയും കെഎഎസ് സ്റ്റഫ്ഫോര്‍ഡ്ഷെയറിന്റെയുംബെര്‍ട്ടണ്‍ ഓണ്‍ ട്രെന്റിന്റെയും, വാല്‍സാല്‍, നോട്ടീംഗ് ഹാം,ബിര്‍മിംഗ് ഹാം, നനീറ്റണ്‍, കോവണ്ട്രി, കെറ്ററിംഗ്, എന്നീ മലയാളി അസ്സോസിയേഷനുകളിലെ മല്‍സരാര്‍ത്ഥികളാണ് സെന്റ് തോമസ് മൂര്‍ സ്കൂളിലെ ഈ അരങ്ങില്‍ വിസ്മയങ്ങളുമായി മാറ്റുരച്ചത്.
റിജിയണല്‍ പ്രസിഡന്റ് ഇഗ്നേഷ്യസ് പെട്ടേലിന്റെ നേതൃത്വവും യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് വിജി കെ പി യുടെ നേതൃത്വ പാടവവും, യുക്മ മുന്‍ നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മാമ്മന്‍ ഫിലിപ്പിന്റെ, യുക്മ നാഷണല്‍ കമ്മിറ്റി അംഗം അനില്‍ ജോസിന്റെയും, കലാമേള കണ്‍വീനര്‍ അജി മംഗലത്തിന്റെയും റിജിയണല്‍ സെക്രട്ടറി ബെന്നി ജോസ്ന്റെയും,റീജിയണല്‍ ട്രഷറര്‍ ജെയ്മോന്‍ ജോര്‍ജ്ജ്‌ന്റെയും പരിചയ സമ്പത്തും, കോര്‍ത്തിണക്കിയ കമ്മിറ്റി യാതൊരു തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കും ഇട നല്‍കാതെ ഒന്നിനും ഒരു കുറവും വരാതെ കാര്യപരിപാടികള്‍ നടപ്പില്‍ വരുത്തിയതിന്റെ സംതൃപ്തിയിലാണ്.
2011 ഒക്റ്റോബര്‍ മാസം 22-ന് രാവിലെ 9 മണിക്ക് സജീവ് സെബസ്റ്റ്യന്‍,സിജോ മാത്യു, ബിനു എന്നിവരുടെ നേതൃത്വത്തില്‍ രെജിസ്ട്രേഷന്‍ ആരംഭിച്ച് കൃത്യം പത്തര മണിക്കുതന്നെ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ശ്രീ അലക്സ് വര്‍ഗീസ് ഭദ്രദീപം ക്കൊളുത്തി കലാമേള ഔദ്യോഗികമായി ഉല്‍ഖാടനം ചെയ്യുകയും തുടര്‍ന്ന് വാശിയേറിയ മല്‍സരങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ആവേശോജ്വലമായ മല്‍സരങ്ങളുടെ പര്യവസാനത്തോടെ ഫലപ്രഖ്യാപനമുണ്‌ടാകുകയും മല്‍സരാര്‍ത്ഥികളും അവരുടെ അസ്സോസിയേഷനുകളും മല്‍സര ഫലത്തെ സഹര്‍ഷം സ്വാഗതം ചെയ്യുകയുമാണുണ്‌ടായത്. മല്‍സരാവസാനം ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാന്‍ഡ്സിലുള്ള ലെസ്റ്റര്‍ സ്വദേശിയും അന്റാരാഷ്ട്ര മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള പ്രശസ്ത നര്‍ത്തകനുമായ ടോണി ജോസഫ് വഞ്ചിത്താനത്തിനെ യുക്മ വൈസ് പ്രസിഡന്റ് വിജി കെ പി പൊന്നാട അണിയിച്ച്ച് വേദിയില്‍ ആദരിക്കുകയും, ശ്രീ ടോണി കാണികള്‍ക്കായി ഒരു ഡാന്‍സ് വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ കലാമേളയില്‍ കലാതിലകപ്പട്ടം കരസ്ഥമാക്കിയ ജെനീറ്റ റോസ് തോമസ് കലാതിലകപ്പട്ടം നിലനിര്‍ത്തിയെങ്കിലും എസ് എം എ-യുടെ തന്നെ അംഗമായ രേഷ്മ മരിയ എബ്രഹാമുമായി കലാതിലകപ്പട്ടം പോയന്റുകളുടെ അടിസ്ഥാനത്തില്‍ പങ്കു വച്ചു. കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് കെ എ എസ് സ്റ്റഫ്ഫോര്‍ഡ്ഷെയറിന്റെ അംഗമായ ഗ്ലേറ്റ് സിറിയക്ക് ആണ്.
നനീറ്റണ്‍ കേരള ക്ലബ്ബ് പ്രസിഡന്റ് അലക്സ് ചെറിയാന്‍ , സെക്രട്ടറി ബിന്‍സ് ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ ജോബി അതില്‍, സെന്‍സ്, ബിബി റോഷന്‍ , കെറ്ററിംഗില്‍ നിന്നുള്ള ടൈറ്റസ്, മത്തായി എന്നിവരടങ്ങിയ ആഘോഷ കമ്മിറ്റിയാണ് പരിപാടികളുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.. സുനില്‍ പി രാജിന്റെ നേതൃത്വത്തില്‍ ഷാജി ജേക്കബ് കോവണ്ട്രി, സന്തോഷ് തോമസ് വാല്‍സാള്‍, സെബാസ്റ്റ്യന്‍ മുത്തുപ്പറകുന്നെല്‍ വാല്‍സാള്‍ എന്നിവരടങ്ങിയ അവാര്‍ഡ് കമ്മിറ്റിയുടെ സംഭാവനയും കലാമേളയുടെ വിജയത്തിന് നിദാനമായി. വിജയികള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനവും, കലാമേള വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും പ്രത്യേക നന്ദിയും അനുമോദനങ്ങളും അര്‍പ്പിക്കുന്നതായി യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജണന്‍ പ്രസിഡന്റ് ഇഗ്‌നേഷ്യസ് പെട്ടേല്‍ അറിയിച്ചു..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല