![](https://www.nrimalayalee.com/wp-content/uploads/2020/07/UAE-expat-residence-visa-changes.jpg)
സ്വന്തം ലേഖകൻ: ഒമാനിൽ 60 വയസ് കഴിഞ്ഞ വിദേശ തൊഴിലാളികളുടെ വിസ പുതുക്കി നൽകാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ആശ്വാസമാകുന്ന തീരുമാനമാണ് എത്തിയിരിക്കുന്നത്. ഒമാൻ തൊഴിൽ മന്ത്രാലയം ആണ് ഇതുസംബന്ധിച്ച തീരുമാനം പുറത്തിറക്കിയത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിരവധി വിദേശ തൊഴിലാളികൾക്ക് ഒമാൻ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ തീരുമാനം ആശ്വാസമാകും. ജനുവരി 23 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. നിരവധി പേർക്ക് ഉപകാരമാകുന്ന തീരുമാനം ആണ് എത്തിയിരിക്കുന്നത്. പല കമ്പനികളിലും ജോലി ചെയ്യുന്നവർക്ക് വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംശയങ്ങൾ നിലനിന്നിരുന്നു.
കൂടുതൽ വിവരങ്ങൾ അധികൃതർ അടുത്ത ദിവസങ്ങളിലായി പുറത്തുവിടും. അതിനിടെ നിയന്ത്രണത്തിന്റെ ഭാഗമായി പള്ളികളിൽ വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്കാരം നിർത്തിവെക്കാൻ സുപ്രീം കമ്മറ്റി നിർദേശം നൽകി. മസ്ജിദുകളിൽ സാധാരണ നടക്കുന്ന പ്രാർഥനകൾ നടക്കും.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പള്ളികളിൽ പ്രാർഥന നടക്കുന്നത്. 50 ശതമാനം പേർക്ക് മാത്രമായിരിക്കും പള്ളികളിൽ പ്രവേശനം അനുവദിക്കുക. മതകാര്യ മന്ത്രാലയവും ആണ് ഉത്തരവ് പുറത്തുവിട്ടത്. പള്ളികളിലേക്ക് വരുന്നവർ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ശക്തമായി പാലിക്കണം എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക് ആണ് ജുമുഅ നമസ്കാരം നിർത്തിവെക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല