1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2022

സ്വന്തം ലേഖകൻ: കോവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഒമാന്‍ വിമാനത്താവള അതോറിറ്റി. ഒമാനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നിബന്ധനകള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

18 നും അതിനു മുകളില്‍ പ്രായമുള്ള എല്ലാ യാത്രക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കണം.

മുഴുവന്‍ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ രാജ്യത്തേക്ക് വരുന്നതിന് മുമ്പ് എടുത്ത നെഗറ്റീവ് പരിശോധനാ ഫലം സമര്‍പ്പിക്കേണ്ടതാണ്. മറ്റ് നിർദേശങ്ങൾ താഴെ.

http://travel.moh.gov.om ല്‍ രജിസ്റ്റര്‍ ചെയ്യുക

ക്യുആര്‍ കോഡ് സഹിതം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് http://travel.moh.gov.om ലിങ്കില്‍ അപ്ലോഡ് ചെയ്യുക

കോവിഡ് പിസിആര്‍ പരിശോധനാ നെഗറ്റീവ് ഫലം, അല്ലെങ്കില്‍ ഒമാനിലെ സുല്‍ത്താനേറ്റില്‍ എത്തുമ്പോള്‍ കോവിഡ് പിസിആര്‍ പരിശോധന നടത്തണം.

എത്തിച്ചേരുമ്പോള്‍ ട്രാവല്‍ രജിസ്‌ട്രേഷന്‍ ഫോമില്‍ (ടിആര്‍എഫ്) നിന്നുള്ള യാത്രാ അഭ്യര്‍ഥന അവതരിപ്പിക്കുക.

ഒമാന്‍ പൗരന്മാര്‍, സാധുവായ റെസിഡന്‍സി പെര്‍മിറ്റുള്ള താമസക്കാര്‍, സാധുവായ വിസയുള്ള യാത്രക്കാര്‍ എന്നിവര്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ സുല്‍ത്താനേറ്റില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ട്. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച് കോവിഡ് മുന്‍കരുതല്‍ നടപടികള്‍ക്ക് വിധേയമാണ്.

മറ്റ് നിബന്ധനകള്‍;

എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് അനുവദിക്കുന്നതിന് സാധുവായ ഒരു എയര്‍ ടിക്കറ്റ് ഉണ്ടായിരിക്കണം.

അസുഖമോ പനിയോ തോന്നിയാല്‍ യാത്ര ചെയ്യരുത്.

എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്.

എയര്‍പോര്‍ട്ട് ടെര്‍മിനലിനുള്ളില്‍ കുറഞ്ഞത് 1.5 മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം.

വിമാനത്താവളത്തില്‍ മുഖാമുഖ സമ്പര്‍ക്കം ഒഴിവാക്കാന്‍ ഓണ്‍ലൈനില്‍ ചെക്ക്- ഇന്‍ ചെയ്യുക.

മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ സ്പര്‍ശിച്ച വസ്തുക്കളും പ്രതലങ്ങളും അണുവിമുക്തമാക്കണം

ഇടയ്ക്കിടെ കൈകള്‍ കഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യുക.

കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക് അല്ലെങ്കില്‍ വായ് തൊടുന്നത് ഒഴിവാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.