1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2022

സ്വന്തം ലേഖകൻ: അധ്യയന വര്‍ഷത്തില്‍ കുവൈത്തില്‍ ചില വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ല. കുവൈത്ത് പൗരന്മാരല്ലാത്ത അധ്യാപകരെയാണ് അധ്യാപക തസ്തികയിലേക്ക് ക്ഷണിക്കുന്നതെന്ന് അല്‍ അന്‍ബ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. 2022- 23 അധ്യയന വര്‍ഷം ഫെബ്രുവരിയിലാണ് കുവൈത്തില്‍ ആരംഭിക്കുക.

11 വിഷയങ്ങളില്‍ അധ്യാപകരുടെ കുറവുണ്ടെന്നും ഈ കുറവ് മന്ത്രാലയം നികത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മ്യൂസിക് വിഷയങ്ങളില്‍ വനിതാ അധ്യാപകര്‍ ഒഴികെ ബാക്കിയെല്ലാ വിഷയങ്ങളിലും അപേക്ഷകരുടെ രേഖകള്‍ സ്വീകരിക്കുമ്പോള്‍ അനുഭവസമ്പത്തിന്റെ ആവശ്യകത പരിശോധിക്കും.

വിദ്യാഭ്യാസേതര യോഗത്യയുള്ള അപേക്ഷകര്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡോക്ട്രേറ്റ് ഡിഗ്രി, യൂണിവേഴ്‌സിറ്റി യോഗ്യതയില്‍ കുറഞ്ഞത് ‘വളരെ നല്ല’ ഗ്രേഡ് നേടിയവരും, ബിരുദാനന്തര ബിരുദം നേടിയവരും, സര്‍വകലാശാലയില്‍ ശരാശരി ‘മികച്ചത്’ എന്നതില്‍ കുറയാതെ നേടിയവരും, കുവൈത്ത് സര്‍വകലാശാലയില്‍ കോളജ് ഓഫ് എജ്യുക്കേഷന്റെ ബിരുദധാരികളും, അപ്ലൈഡ് എജ്യുക്കേഷന്‍ ട്രെയിനിങ്ങിനുള്ള പബ്ലിക് അതോറിറ്റിയിലെ അടിസ്ഥാന വിദ്യാഭ്യാസ കോളജും കുവൈത്തിലെ മറ്റെല്ലാ കോളജുകളും ഉള്‍പ്പെടുന്ന വിഭാഗങ്ങളെ പ്രവൃത്തി പരിചയത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അധ്യാപകരെ തെരഞ്ഞെടുക്കുന്നതില്‍ കുവൈത്തികള്‍ക്കായിരിക്കും കൂടുതല്‍ മുന്‍ഗണന നല്‍കുക. കുവൈത്ത് വനിതകള്‍, ബെഡൗണ്‍ നിവാസികള്‍, ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍ കണ്‍ട്രീസിലെ പൗരന്മാര്‍ എന്നിവരുടെ കുട്ടികള്‍ക്കായിരിക്കും ആദ്യം പ്രാധാന്യം നല്‍കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.