1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് ഇ- പാസ്‌പോര്‍ട്ട് സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തികവര്‍ഷം ഇ പാസ്‌പോര്‍ട്ട് സംവിധാനം പൗരന്മാര്‍ക്ക് ലഭ്യമാക്കും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്‌പോര്‍ട്ട് സംവിധാനം.

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായരിക്കും ഇ-പാസ്‌പോര്‍ട്ട്. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. പാസ്‌പോര്‍ട്ടിന്റെ പുറംചട്ടയില്‍ ഇലക്ടോണിക് ചിപ്പും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേര്‍ക്കും.

ആഗോളതലത്തില്‍ ഇമിഗ്രേഷൻ പോസ്റ്റുകളിൽ കൂടുതല്‍ സുഗമമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും ബയോമെട്രിക് സംവിധാനം കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനും ഇ പാസ്പോർട്ട് കൊണ്ട് കഴിയുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. 5 ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷം തന്നെ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാകും.

2022-23 വര്‍ഷത്തില്‍ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇനി നികുതി അടയ്ക്കണം. 30 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുക. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തി കൈമാറ്റത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ 30 ശതമാനമാണ് നികുതി.

ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. കോവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് ധനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകലാണെന്നും ധനമന്ത്രി പറഞ്ഞു.

പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യവസായങ്ങൾക്കു പിന്തുണ എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി പദ്ധതി 2023 വരെ നീട്ടി. പദ്ധതിയുടെ കവറേജ് 5 ലക്ഷം കോടിയായി വർധിപ്പിച്ചു. ഡ്രോണ്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ‘ഡ്രോണ്‍ ശക്തി’ പദ്ധതിക്കു പ്രോത്സാഹനം നല്‍കും.

നദീസംയോജനത്തിന് കരട് പദ്ധതി രേഖ തയാർ. ജൽജീവൻ മിഷന് 60,000 കോടി അനുവദിക്കും അഞ്ചു നദീസംയോജനപദ്ധതികൾ ഉടൻ നടപ്പാക്കും. 2 ലക്ഷം അങ്കണവാടികൾ നവീകരിക്കും ഓഡിയോ, വിഷ്വൽ പഠനരീതികൾ കൊണ്ടുവരും. നഗര ഗതാഗതത്തിനു പ്രത്യേക പദ്ധതി വൈദ്യുതി വാഹനങ്ങൾ ഉൾക്കൊള്ളിച്ച് പൊതുഗതാഗത സോണുകൾ.

റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസന കൊണ്ടുവരും. റെയില്‍വേ കാര്‍ഷികോല്‍പന്നങ്ങളുടെ നീക്കത്തിന് നൂതനപദ്ധതികള്‍ നടപ്പാക്കും. ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം എന്ന തത്വം നടപ്പാക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.