1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2022

സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപ് ഉൾപ്പടെയുള്ളവർ ഹൈക്കോടതിയിൽ സമർപ്പിച്ച മൊബൈൽ ഫോണുകൾ ആലുവ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുറക്കില്ല. ഫോണുകൾ കോടതിയിൽ തുറക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ഇവ തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലേയ്ക്ക് അയച്ചു പരിശോധനയ്ക്കു വിധേയമാക്കാൻ ജസ്റ്റിസ് ആനി വർഗീസ് ഉത്തരവിട്ടു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് പ്രതിഭാഗം ഉയർത്തിയ വാദങ്ങളെ അംഗീകരിച്ച് കോടതിയുടെ ഉത്തരവ്.

ഫോണുകളുടെ പാറ്റേൺ ശരിയാണോ എന്ന് കോടതിയിൽ പരിശോധിക്കാതെ അയയ്ക്കുന്നത് പിന്നീട് ലാബിൽ പരിശോധിക്കുമ്പോൾ മാറ്റമുണ്ടെങ്കിൽ ഫലം ലഭിക്കാൻ കാലതാമസമുണ്ടാക്കും എന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഏതെങ്കിലും രീതിയിൽ കാലതമാസമുണ്ടാകുന്നത് റിപ്പോർട്ടിൽ കൃത്രിമം കാണിച്ചെന്ന ആക്ഷേപം പിന്നീടു പ്രതിഭാഗം ഉയർത്തുന്നതിന് ഇടയാക്കുമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതുവരെ പാറ്റേൺ എന്താണ് എന്നു മനസിലാക്കിയിട്ടില്ല. പ്രതിഭാഗത്തിനു മാത്രമാണ് ഇതിൽ ധാരണയുള്ളത്, അതുകൊണ്ടു തന്നെ ഫോണുകൾ ആലുവ കോടതിയിൽ വച്ചു തുറന്നു പരിശോധിക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

അതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ജസ്റ്റിസ് പി. ഗോപിനാഥാണ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. കേസില്‍ പ്രതിഭാഗമാണ് ആദ്യം വാദം തുടങ്ങിയത്. ഗൂഢാലോചന കേസിന്റെ എഫ്.ഐ.ആറില്‍ ഊന്നിയായിരുന്നു പ്രതിഭാഗം വാദം ആരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.