1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2022

സ്വന്തം ലേഖകൻ: പ്രവാസി തൊഴിലാളികള്‍ക്കായുള്ള മിനിമം വേതനം നിശ്ചയിച്ച് കുവൈത്ത്. റസിഡന്‍സി വ്യാപാരം, വ്യാജ തൊഴില്‍ തുടങ്ങിയവ തടയാനുള്ള കുവൈത്തിന്റെ ശ്രമങ്ങളെ പുന്തുണയ്ക്കുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ ബിരുദധാരികളോ അല്ലയോ എന്ന വ്യത്യാസമില്ലാതെ മിനിമം വേതനം നിശ്ചയിച്ചു. വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നതെന്ന് വിവര ശ്രോതസ്സുകളെ ഉദ്ധരിച്ച് അല്‍ ഖബാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ശമ്പള വ്യവസ്ഥയില്‍ പ്രതിബദ്ധത ഇല്ലാത്ത സാഹചര്യത്തില്‍ റിക്രൂട്ട്‌മെന്റിനുള്ള പുതിയ കരാറുകള്‍ അംഗീകരിക്കുന്നത് ആ രാജ്യങ്ങളിലെ എംബസികള്‍ തടയുമെന്ന് അധികൃതര്‍ വിശദീകരിച്ചു. ആ രാജ്യങ്ങളിലെ തൊഴില്‍ മന്ത്രാലയങ്ങളില്‍ വരുത്തിയ മാറ്റങ്ങളും മിനിമം വേതനം ഏര്‍പ്പെടുത്തലും കുവൈത്തിന്റെ റസിഡന്‍സി വ്യാപാരം തടയാനും അവരുടെ രാജ്യങ്ങളിലെ വിടവുകള്‍ നികത്താനുമുള്ള പ്രവണതയെ പിന്തുണയ്ക്കുന്നു.

കുവൈത്തിലേക്ക് വരുന്നതിന് മുമ്പുള്ള മിനിമം വേതനം നിശ്ചയിക്കുന്നത് കൂടാതെ തൊഴിലാളിയുടെ കൈവശമുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുമായി റിക്രൂട്ട്‌മെന്റ് കരാര്‍ പൊരുത്തപ്പെടാത്തത് തടയാന്‍ രാജ്യത്തെ ലേബര്‍ അറ്റാഷെകള്‍ പുതിയ നടപടികള്‍ കൈക്കൊണ്ടു.

റസിഡന്‍സ് പെര്‍മിറ്റുകളില്‍ കൃത്രിമം കാണിക്കുന്നതിനും വ്യാപാരം നടത്തുന്നതിനുമുള്ള വാതില്‍ അടയ്ക്കുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) പ്രതിനിധീകരിക്കുന്ന കുവൈത്തിന്റെ നിര്‍ദേശത്തെ രാജ്യത്തെ ഈജിപ്ത്യന്‍ ലേബര്‍ അറ്റാഷെ പിന്തുണച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡിപ്ലോമയുള്ളവര്‍ക്ക് 200 കെഡിയില്‍ കുറയാതെയും യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ക്ക് 350 കെഡി ആയും തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിക്കുകയാണ് ആദ്യപടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫിലിപ്പീന്‍സ്, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ടെക്‌നിക്കല്‍, സ്‌പെഷ്യലൈസ്ഡ്, ഗാര്‍ഹിക തൊഴിലാളികള്‍ക്കും കുവൈത്തിലെ ലേബര്‍ അറ്റാഷെമാര്‍ മിനിമം വേതനവും തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള മറ്റ് വ്യവസ്ഥകളും പാലിക്കാതെ കരാറുകള്‍ അംഗീകരിക്കുന്നത് തടഞ്ഞതിനാല്‍ മിനിമം ശമ്പളം നിശ്ചയിക്കുന്നതും യഥാര്‍ഥ തൊഴിലവസരവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.