സ്വന്തം ലേഖകൻ: ഒമാനെയും സൗദിയെയും ബന്ധിപ്പിക്കുന്ന ഹൈവേയിലൂടെ ഇതുവരെ യാത്ര ചെയ്തതത് 35,000 ആളുകളെന്ന് ഒമാനിലെ സൗദി അംബസഡർ അബ്ദുല്ല ബിൻ സൗദ് അൽ-ഇനിസി അറിയിച്ചു. ഒരു പ്രാദേശിക സൗദി ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അംബാസർ ഇക്കാര്യം വ്യക്തമാക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഒമാൻ സന്ദർശിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ് യാത്രക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചത്. 2021 ഡിസംബർ ഏഴിനാണ് റോഡുകൾ തുറന്നത്.
റോഡ് തുറന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രക്ക് വലിയ സമയ കുറവ് ഉണ്ടായി. കരമാർഗമുള്ള യാത്ര സമയം 10 മണിക്കൂറായി കുറഞ്ഞു. സൗദിയും ഒമാനും തമ്മിലുള്ള വ്യാപര വിനിമയം വർധിപ്പിക്കാൻ ഇത് വലിയ സഹായമായി. ഹൈവേയുടെ അതിർത്തി ചെക്ക്പോസ്റ്റ് ഒമാൻ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയും സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് സൗദ് അൽ സൗദും ചേർന്ന് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
ചെക്ക് പോസ്റ്റിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ആണ് രണ്ട് മന്ത്രിമാരും മടങ്ങിയത്. ഒമാൻ റോയൽ പോലീസ് ഹൈവേ സുരക്ഷയുടെ ഭാഗമായി ചെക്ക്പോസ്റ്റിൽ ഉണ്ട്. അതിർത്തി കടക്കുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽക്കുന്നത് ഒമാൻ റോയൽ പോലീസ് ആണ്.
പാസ്പോർട്ട്, റസിഡൻസ് കാർഡ്, നികുതി ക്ലിയറൻസ്, ഓഡിറ്റ്, കയറ്റുമതി, ഇറക്കുമതി പരിശോധന എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ നൽകുന്നതിന് വേണ്ടി അതിർഥിയിൽ ആധുനിക സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും വലിയ മരുഭൂമി ഹൈവേയാണിത്. എന്‍ജിനീയറിങ് രംഗത്തെ വലിയ ആധുനിക സംവിധാനങ്ങൾ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മണല്ക്കാടായ റുബുഉല്‍ ഖാലി വഴി നിര്‍മിച്ചിരിക്കുന്ന റോഡിന് 726 കിലോമീറ്ററാണ് ദൈര്‍ഘ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല