1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2022

സ്വന്തം ലേഖകൻ: സർക്കാർ ആശുപത്രികളിൽ എത്തുന്ന പൊതുജനങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിക്കാൻ ആവശ്യമായ നിബന്ധനകൾ പുറത്തിറക്കി. ആശുപത്രികളിൽ പ്രവേശിക്കുന്നതിനും രോഗികളെ സന്ദർശിക്കുന്നതിനും വേണ്ടിയാണ് പുതിയ നിബന്ധനകൾ പുറത്തിറക്കിയിരിക്കുന്നത്.

ആശുപത്രിയിൽ എത്തുന്നവർ ഗ്രീൻ ഷീൽഡ് പരിശോധിക്കുകയും തെർമൽ സ്കാൻ നടത്തുകയും ചെയ്യണം. ആശുപത്രിയിൽ വെച്ചിരിക്കുന്ന രജിസ്റ്ററിൽ പ്രവേശിക്കുന്ന സമയത്ത് പേരുകൾ എഴുതണം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് അഞ്ചു മുതൽ ഏഴു വരെയായിരിക്കും ആശുപത്രിയിൽ പ്രവേശിക്കാൻ അനുമതി നൽക്കുക. ആശുപത്രിയിലേക്ക് വരുന്ന മറ്റു ആശുപത്രിയിൽ നിന്നുള്ളവർ ആണെങ്കിൽ ഗ്രീന്‍ഷീൽഡ് പരിശോധിച്ചിട്ടായിരിക്കും പ്രവേശനം അനുവദിക്കുക.

ഇവരുടെ കെെവശം 72 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധഫലം ഉണ്ടായിരിക്കണം. രാജ്യത്തെ ഏത് ക്ലിനിക്കുകളിൽ പ്രവേശിക്കുന്ന സമയത്തും എല്ലാവരും പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.