1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2011

ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുവിട്ട് യുഎസ് അടക്കം ഒട്ടേറെ രാജ്യങ്ങളുടെ ഉറക്കം കെടുത്തിയ വിക്കിലീക്സ് വെബ്സൈറ്റ് സാമ്പത്തിക പ്രശ്നംമൂലം താത്കാലിക മായി പ്രവര്‍ ത്തനം അവ സാനിപ്പിച്ചു.ആവശ്യമായ ഫണ്ടു ശേഖരിച്ച ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ വ്യക്തമാക്കി. യുഎസ് സമ്മര്‍ദത്തെത്തുടര്‍ന്ന് വിവിധ ധനകാര്യസ്ഥാപനങ്ങള്‍ വിക്കിലീക്സിന് ഉപ രോധം ഏര്‍പ്പെടുത്തിയിരുന്നു.

ണ്ടര ലക്ഷത്തിലേറെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് കേബിളുകള്‍ പുറത്തുവിട്ട വെബ്സൈറ്റിന്‍റെ ബാങ്ക് ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധമാണു വിനയായത്. സൈറ്റിന്‍റെ വരുമാനത്തില്‍ 95% ഇതുമൂലം കുറഞ്ഞു. വിസ, മാസ്റ്റര്‍ കാര്‍ഡ്, വെസ്റ്റേണ്‍ യൂണിയന്‍, പേ പാല്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് യുഎസ് ഭരണകൂട സമ്മര്‍ദത്തിനു വഴങ്ങി ഉപരോധമേര്‍പ്പെടുത്തിയത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ തുടരുന്ന ഉപരോധം നിയമവിരുദ്ധമെന്ന് അസഞ്ച്. ഇക്കാര്യം യുഎസിന് അറിയാം. എന്നിട്ടും രാഷ്ട്രീയ കാരണങ്ങളാലിതു തുടരുന്നു. കഴിഞ്ഞവര്‍ഷം ലക്ഷം യൂറോ സംഭാവന ലഭിച്ചപ്പോള്‍ ഇക്കൊല്ലമിത് ആറായിരത്തോളം മാത്രം. ഉപരോധം മറികടന്നു ശക്തമായി തിരിച്ചുവരുമെന്നും അസഞ്ച് പറഞ്ഞു.

യുഎസ് വിദേശകാര്യവകുപ്പിന്റെ രണ്ടരലക്ഷത്തോളം ഔദ്യോഗിക രേഖകള്‍ വിക്കിലീക്സ് കഴിഞ്ഞവര്‍ഷം പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് യുഎസ് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ സമ്മര്‍ദം ചെലുത്തി. വിക്കിലീക്സിനുള്ള സംഭാവനക ള്‍ സ്വീകരിക്കാന്‍ ഈ സ്ഥാപനങ്ങ ള്‍ തയാറായില്ല. കോടിക്കണക്കിനു ഡോളറിന്റെ നഷ്ടം ഇങ്ങനെ വിക്കി ലീക്സിനുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.