1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2022
Nurses transport COVID-19 vaccine doses in cool boxes at the Bahrain International Exhibition and Convention Center in the capital Manama, on December 24, 2020. – In Bahrain, which has recorded more than 90,000 cases including 350 deaths, vaccinations continued today. It has approved both the Pfizer-BioNTech vaccine and another developed by Chinese firm Sinopharm. (Photo by Mazen Mahdi / AFP)

സ്വന്തം ലേഖകൻ: കോവിഡ്​ റാപിഡ്​ ടെസ്റ്റ്​ റിസൽട്ട്​ ആരോഗ്യ മ​ന്ത്രാലയത്തിന്‍റെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പതിവ്​ സ്വീകരിച്ചിട്ടില്ലെന്ന് ബഹ്റൈൻ​ നാഷണൽ ​ഹെൽത്​ റെഗുലേറ്ററി അതോറിറ്റി വ്യക്​തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ ഇത്​ സംബന്ധിച്ച്​ വന്ന വാർത്തകൾക്ക്​ അടിസ്​ഥാനമില്ലെന്നും ബന്ധപ്പെട്ടവർ വ്യക്​തമാക്കി.

സ്വകാര്യ ഫാർമസികളിൽ സ്വയം പരിശോധനക്കുള്ള അനുവാദം നൽകിയിട്ടുണ്ട്​. അത്​ ​താൽപര്യമുള്ളവർക്ക്​ സ്വയം നടത്താൻ അനുവാദമമുള്ളതാണ്​. ഇതിന്‍റെ പരിശോധന ഫലം ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്​​സൈറ്റിൽ പ്രസിദ്ധീകരിക്കാറിലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ബഹ്റെെനിലേക്കുള്ള യാത്രക്കാർക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പുള്ള പിസിആർ പരിശോധന ഫെബ്രുവരി 4 മുതൽ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു ഇന്ത്യയിൽ നിന്നും ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് കൊവിഡ് പിസിആർ പരിശേധന നിർബന്ധമാക്കിയത്.

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നതിനാൽ ആണ് ഇത്തരത്തിലൊരു തീരുമാനത്തിൽ അന്ന് ബഹ്റെെൻ അധികൃതർ എത്തിയത്. ആ തീരുമാനം ആണ് ഇപ്പോൾ ഒഴവാക്കിയിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ കെവിഡ് പരിശോധനയുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് ഉണ്ടായിരിക്കണം.

അതേസമയം, തൊഴിൽ സാധ്യതകൾ മനസ്സിലാക്കി അതിന് അനുസരിച്ച് സ്വദേശികളെ പരിശീലിപ്പിക്കാൻ ആണ് തീരുമാനം. ഇതിന് ആവശ്യമായ പുതിയ പദ്ധതികൾ ബഹ്റെെൻ ആവിശ്കരിച്ച് തുടങ്ങി. പ്രഫഷനൽ തൊഴിൽ പരിശീലനം, വിദ്യാഭ്യാസം എന്നിവക്ക് ആവശ്യമായ പരിശീലനം നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.