![](https://www.nrimalayalee.com/wp-content/uploads/2022/01/Kuwait-Covid-Regulations-50-Attendance.jpg)
സ്വന്തം ലേഖകൻ: 40 വയസ്സിനു മുകളിലുള്ളവർക്കു കുവൈത്തിൽ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. ഈ വിഭാഗക്കാർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ലെന്നും നേരിട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയാൽ മതിയെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
ഈ മാസം 8 വരെയുള്ള കണക്കനുസരിച്ച് 7,49,822 പേർ മൂന്നാം ഡോസ് സ്വീകരിച്ചു. ഇവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലമുണ്ടെങ്കിൽ കുവൈത്തിലേക്കും തിരിച്ചും യാത്ര ചെയ്യാമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു.
അതിനിടെ രാജ്യത്ത് എത്തിച്ചേരുന്ന എല്ലാ യാത്രക്കാര്‍ക്കും എത്തിച്ചേരുന്നതിന് മുമ്പ് പിസിആര്‍ പരിശോധന റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മന്ത്രിതല കൊറോണ എമര്‍ജന്‍സി കമ്മിറ്റിയ്ക്ക് മുമ്പാകെ അടുത്തിടെ ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നതായി പ്രാദേശിക അറബിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ കുറവാണ് ഈ നിര്‍ദേശത്തിന് പിന്നില്‍. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്കായി രാജ്യത്ത് എത്തിച്ചേരുന്നതിന് മുമ്പ്, ഒരാഴ്ചത്തെ ഹോം ക്വാറന്റൈന്‍ നടപ്പിലാക്കുന്നതും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ഈ നിബന്ധന പാലിക്കേണ്ടതില്ല. ഈ മാറ്റങ്ങള്‍ മന്ത്രിതല കൊറോണ എമര്‍ജന്‍സി കമ്മിറ്റി ഉടന്‍ അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച മുന്‍കരുതലുകളുടെ ഭാഗമായി കുവൈത്തില്‍ എത്തുന്ന എല്ലാ ആളുകളും എത്തിച്ചേരുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ആറ് വയസ്സിന് താഴെയുള്ളവര്‍ ഒഴികെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇത് നിബന്ധന ബാധകമാണ്.
കുവൈത്തിലെ പിസിആര്‍ പരിശോധന നിരക്ക് പരിഷ്‌കരിച്ചിരുന്നു. കുവൈത്ത് ആരോഗ്യമന്ത്രാലയം ആണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പുറത്തിറക്കികൊണ്ട് ഉത്തരവ് പുറത്തുവിട്ടത്. പിസിആര്‍ പരിശോധനക്ക് രാജ്യത്ത് ഈടാക്കാവുന്ന പരമാവധി നിരക്ക് ആറ് ദിനാറാണ്. ജനുവരി 30 ഞായറാഴ്ച മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്.
നാട്ടില്‍ പോകാനും ജോലിസ്ഥലത്തും പലര്‍ക്കും പിസിആര്‍ പരിശോധന അത്യാവശ്യമാണ് നിരക്ക് കുറച്ചത് വലിയ ആശ്വാസമായാണ്. ആദ്യ സമയത്ത് 40 ദിനാര്‍ ആയിരുന്നു ഈടാക്കിയിരുന്ന നിരക്ക്. നിരവധി തവണ നിരക്ക് കുറക്കുകയുണ്ടായി. അങ്ങനെയാണ് ആറ് ദിനാറില്‍ എത്തിയത്. കുവൈത്തില്‍ ബൂസ്റ്റര്‍ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ഏഴുലക്ഷത്തോളം പേര്‍ ഇതിനോടകം ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇപ്പോഴും വാക്‌സിന്‍ വിതരണം ശക്തമായി നടക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല