![](https://www.nrimalayalee.com/wp-content/uploads/2022/02/adidas-25-pairs-of-bare-breasts-new-sports-bra-ad.jpg)
സ്വന്തം ലേഖകൻ: വടിവൊത്ത ശരീരങ്ങളുള്ള സ്ത്രീരൂപങ്ങളെയാണ് മിക്ക അടിവസ്ത്രങ്ങളുടെ പരസ്യത്തിലും കാണാറുള്ളത്. എല്ലാ രൂപത്തിലും ആകൃതിയിലും പരിമിതികളിലുമൊക്കെയുള്ള ശരീരങ്ങൾ ഉണ്ടെന്നിരിക്കെ പുതിയ പരസ്യത്തിൽ വിപ്ലകരമായ മാറ്റവുമായി എത്തിയിരിക്കുകയാണ് അഡിഡാസ്. ബ്രായുടെ പുതിയ പരസ്യത്തിൽ അവതരിപ്പിച്ച മോഡലുകളാണ് വ്യത്യസ്തമാകുന്നത്.
സ്പോർട്സ് ബ്രായുടെ പരസ്യത്തിൽ ഇരുപത്തിയഞ്ചോളം നഗ്നസ്തനങ്ങളാണ് അഡിഡാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വൈവിധ്യത്തെ പുൽകുക എന്ന ആശയമാണ് ബ്രാൻഡ് പകരുന്നത്. ബുധനാഴ്ചയാണ് പുതിയ പരസ്യം അഡിഡാസ് ട്വീറ്റ് ചെയ്തത്.
സപ്പോർട്ട് ഈസ് എവരിതിങ് എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ രൂപത്തിലും ആകൃതിയിലുമുള്ള നഗ്നമായ സ്തനങ്ങളാണ് ചിത്രത്തിലുള്ളത്.
എല്ലാ ആകൃതിയിലും വലിപ്പത്തിലുമുള്ള സ്ത്രീകളുടെ സ്തനങ്ങൾ പിന്തുണയും സുരക്ഷിതത്വവും അർഹിക്കുന്നു എന്നതിൽ തങ്ങൾ വിശ്വസിക്കുന്നു എന്നും അതുകൊണ്ടാണ് പുതിയ സ്പോർട്സ് ബ്രാ 43 സ്റ്റൈലുകളിൽ അവതരിപ്പിക്കുന്നതെന്നും എല്ലാവർക്കും അവനവന് ചേരുന്നത് തിരഞ്ഞെടുക്കാൻ കഴിയുമെന്നും ട്വീറ്റിലുണ്ട്.
വൈകാതെ പരസ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ബോഡിപോസിറ്റിവിറ്റി എന്ന വലിയ ആശയമാണ് പരസ്യം പകരുതെന്നും ഇത്തരം പുരോഗമനപരമായ ആശയങ്ങളാണ് ഇനിയുള്ള കാലത്ത് വരേണ്ടതെന്നും പ്രതികരണങ്ങൾ ഉയരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല