ഗദ്ദാഫിയുടെ മരണം ലിബിയന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം നല്‍കിയപ്പോള്‍ ബ്രിട്ടീഷ് ജനതയ്ക്കും ആശ്വാസം പകരുകയാണ്, ലിബിയന്‍ ജനതയുടെ വിജയം ബ്രിട്ടനിലെ ഇന്ധന വില 6 പെന്‍സ് വരെ ലിറ്ററിന് കുറഞ്ഞേക്കുംമെന്നാണ് വിദഗ്തരുടെ വിലയിരുത്തല്‍. ഓയില്‍ നിര്‍മാണത്തില്‍ ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളില്‍ ഒന്നാണ് ലിബിയ, മാസങ്ങളോളം നീണ്ട രക്തചൊരിച്ചില്‍ ഗദ്ദാഫിയുടെ മരണത്തോടെ കെട്ടടങ്ങിയപ്പോള്‍ പതുക്കെയെങ്കിലും ലിബിയയിലെ ഇന്ധന വിപണി ഉണരുമെന്ന പ്രതീക്ഷയാണ് ബ്രിട്ടീഷ് ജനതയ്ക്കും ഇപ്പോള്‍ ആശ്വാസമാകുന്നത്.
എഎ പറഞ്ഞത് വെച്ച് നോക്കുമ്പോള്‍ ലിബിയയില്‍ നിന്നുമുള്ള ഇന്ധന കയറ്റുമതി സാധാരണ നിലയില്‍ എത്തുകയാണെങ്കില്‍, അതായത് അവര്‍ 1.5 മില്യന്‍ ബാരല്‍ ദിവസവും ഉല്‍പ്പാദിപ്പിക്കുകയാണെങ്കില്‍ ബ്രിട്ടനിലെ ഇന്ധന വിപണിയെ സ്വാധീനിക്കുന്ന ബ്രെന്റ് ക്രൂഡ് വിലയില്‍ 10 ഡോളറിന്റെ കുറവാണ് ഉണ്ടാകാന്‍ പോകുന്നത്. അതുമൂലം ഇന്ധനവിലയില്‍ ലിറ്ററിന് 5 പെന്‍സും, വാറ്റിനത്തില്‍ 20 ശതമാനം പെന്നിയും കുറയും. ഇത് യുകെയിലെ വാഹന ഉടമകളുടെ കീശ കാലിയാക്കിക്കൊണ്ടിരിക്കുന്ന ഇന്ധനവിലക്കയറ്റത്തില്‍ നിന്നും ഒരു പരിധിയൊക്കെ സംരക്ഷിക്കും.
എന്നുകരുതെ ഇന്നുതന്നെ ഇതിന്റെ പ്രതിഫലനം ഇന്ധനവിപനിയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയൊന്നും വാഹന ഉടമകള്‍ക്ക് വേണ്ട. കാരണം ലിബിയയ്ക്ക് അവരുടെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ അല്പം കാലം വേണ്ടി വരുമെന്നത് തന്നെ. എന്നിരിക്കിലും ചില മാറ്റങ്ങള്‍ വരുന്ന കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ പ്രതീക്ഷിക്കാമെന്നു എഎയുടെ ലൂക്ക് ബോസ്ഡേറ്റ് പറഞ്ഞു. ഇന്ധന വിപണിയെ ആശ്രയിച്ചാണ് ലോകത്തെ എല്ലാ വിപണികളും നില കൊള്ളുന്നത് എന്നാതിനാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി അടിയ്ക്കടിയുണ്ടാകുന്ന വിലക്കയറ്റം ജനജീവിതം കൂടുതല്‍ ദുഷ്കരമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ധന കമ്പനികളുടെ ലാഭത്തിനു വേണ്ടി അവര്‍ സൃഷ്ടിക്കുന്ന വിലക്കയറ്റവും വിപണിയെ പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ യൂറോപ്യന്‍ ബാങ്കുകളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും ഇന്ധന വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ആഗോള വിപണിയില്‍ 10 ശതമാനം ഇന്ധനവും ലഭ്യമാക്കുന്നത് ലിബിയയാണ് എന്നതും അവിടത്തെ അഭ്യന്തര യുദ്ധം അവസാനിച്ചതും എന്തായാലും ഇന്ധന വിപണിക്ക് നല്‍കുന്ന ഉണര്‍വ് ചെറുതൊന്നുമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല